കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെതിരെ റഷ്യയുടെ കടല്‍ യുദ്ധം... മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് ക്രൂയിസര്‍ മിസൈലുകള്‍

Google Oneindia Malayalam News

ദമാസ്‌കസ്: ഐസിസിനെതിരെയുളള പോരാട്ടത്തില്‍ ചൈനയുടെ ഇടപെടല്‍ ശക്തമാക്കും എന്ന വാര്‍ത്തകള്‍ക്ക് പിറകേ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം കൂടുതല്‍ ശക്തമാക്കുന്നു. ആലെപ്പോയിലെ വിമത കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ശക്തമായ മിസൈല്‍ ആക്രമണമാണ് റഷ്യ തൊടുത്തുവിടുന്നത്.

റഷ്യന്‍ സഹായത്തോടെ ആലെപ്പോയില്‍ ബാഷര്‍ അല്‍ അസദിന്റെ സൈന്യം നേരത്തെ വിമതരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ വിമതനീക്കം വീണ്ടും ശക്തമായ സാഹചര്യത്തിലാണ് ഇപ്പോള്‍ റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

റഷ്യന്‍സേനയും അസദും ലക്ഷ്യമിടുന്നത് ഐസിസിനെ അല്ലെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍. ഇതിരെ പ്രതിരോധിക്കാന്‍ വിമതര്‍ക്ക് അമേരിക്ക സംരക്ഷണവും നല്‍കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൂയിസ് മിസൈല്‍

ക്രൂയിസ് മിസൈല്‍

ആലെപ്പോയിലെ വിമത കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കാണ് കഴിഞ്ഞ ദിവസം റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. കടല്‍ വഴിയായിരുന്നു ആക്രമണം.

പടക്കല്ലുകള്‍

പടക്കല്ലുകള്‍

മെഡിറ്ററേനിയന്‍ കടലിലുള്ള റഷ്യന്‍ പടക്കപ്പലില്‍ നിന്നാണ് ആലെപ്പോയിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചത്. ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ആദ്യമായി

ആദ്യമായി

ഇത് ആദ്യമായാണ് മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് റഷ്യ സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. നേരത്തെ കാസ്പിയന്‍ കടലില്‍ നിന്നായിരുന്നു ആക്രമണം നടത്തിയിരുന്നത്.

നുസ്ര മുന്നണി

നുസ്ര മുന്നണി

ആലെപ്പോയില്‍ ശക്തിസംഭരിച്ച ജഹത്ത് ഫത്താ അല്‍ ഷാമിനെതിരെ ആയിരുന്നു കഴിഞ്ഞ ദിവസത്തെ മിസൈല്‍ ആക്രമണം എന്നാണ് റഷ്യുടെ വിശദീകരണം. അല്‍ഖ്വായ്ദയുമായി എല്ലാ ബന്ധവും ഉപേക്ഷിച്ച നുസ്ര മുന്നണിയുടെ ഭാഗമാണ് ജബത്ത് ഫത്താ അല്‍ ഷാം.

ഇറാനില്‍ നിന്ന്

ഇറാനില്‍ നിന്ന്

ഇറാനിലെ വ്യോകേന്ദ്രമായ ഹമദാന്‍ എയര്‍ ബേസില്‍ നിന്നുള്ള വ്യോമാക്രമണവും റഷ്യ ശക്തമാക്കിയിട്ടുണ്ട്. ഇത് ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ്.

കുര്‍ദ്ദുകള്‍ക്കെതിരെ

കുര്‍ദ്ദുകള്‍ക്കെതിരെ

ഐസിസിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ കുര്‍ദ്ദുകളേയും മറ്റ് ജനാധിപത്യ വിമതരേയും കൊന്നൊടുക്കുകയാണ് അസദിന്റെ സൈന്യം എന്ന് ശക്തമായ ആക്ഷേപം ഉയരുന്നുണ്ട്.

ആലെപ്പോയില്‍

ആലെപ്പോയില്‍

ആലെപ്പോയില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ സാധാരണക്കാര്‍ ദുരിതമനുഭവിയ്ക്കുന്നു എന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. ആക്രമണം തുടരുന്നതിനാല്‍ ചികിത്സയും സഹായങ്ങളും എത്തിക്കാന്‍ കഴിയുന്നില്ല.

വിട്ടുവീഴ്ച

വിട്ടുവീഴ്ച

ആഴ്ചയില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് ഭക്ഷണവും മരുന്നും മറ്റ് അടിയന്തര സംവിധാനങ്ങളും ആലെപ്പോയിലെ സാധാരണക്കാര്‍ക്ക് എത്തിക്കാന്‍ കഴിയും.

എസ്ഡിഎഫ്

എസ്ഡിഎഫ്

കുര്‍ദ്ദുകളും മറ്റ് വിമതരും അടങ്ങുന്നതാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്. അസദിനെതിരെ പൊരുതുന്നവരാണിവര്‍. ഇവര്‍ക്ക് അമേരിക്കയുടെ എല്ലാ പിന്തുണയും ഉണ്ട്. ഹസാകയില്‍ കഴിഞ്ഞ ദിവസം അസദിന്റെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ഇവര്‍ ആരോപിയ്ക്കുന്നുണ്ട്.

പിറകോട്ടില്ല

പിറകോട്ടില്ല

ഐസിസിനെ സിറിയയില്‍ നിന്ന് ഉന്മൂലനം ചെയ്യാതെ തങ്ങള്‍ പുറകോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് റഷ്യ. എന്നാല്‍ ഐസിസിന്റെ പേരില്‍ ജനാധിപത്യ വിമതരെ കൂടി കൊന്നൊടുക്കുന്നതെന്തിന് എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

English summary
Russian warships in the Mediterranean Sea fired cruise missiles at targets near Aleppo on Friday, a further sign of Moscow’s broadening military effort in Syria days after it began to fly bombing missions from an airbase in Iran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X