കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ഐഎസ്സിനെതിരേ അന്തിമ പോരാട്ടം; 120 ഐ.എസ് ഭടന്‍മാര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഐഎസ്സിനെതിരേ അന്തിമ പോരാട്ടം; 120 ഐ.എസ് ഭടന്‍മാര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

ദമാസ്‌കസ്: ഇറാഖിനു പിന്നാലെ സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കു നേരെയും കനത്ത ആക്രണം. റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം ഇവര്‍ക്കെതിരേ മുന്നേറ്റം നടത്തുന്നത്. ദേര്‍ അസ്സൂര്‍ പ്രവിശ്യയിലുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ 120 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദേര്‍ അസ്സൂര്‍ പ്രവിശ്യയിലെ അല്‍ മദായീന്‍ പ്രദേശത്തെ ഐ.എസ് സൈനിക പോസ്റ്റിനു നേരെയാണ് ആക്രണം നടന്നത്. ഇവിടെ 80 പേര്‍ കൊല്ലപ്പെട്ടു. സമീപ പ്രദേശമായ അല്‍ ബുകാമല്‍ അതിര്‍ത്തിക്കടുത്ത് നടത്തിയ ആക്രമണത്തിലാണ് 40 ഐ.എസ്സുകാര്‍ കൊല്ലപ്പെട്ടത്. ഇതുകൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നിരവധി ഐ.എസ് അനുഭാവികളും ആക്രണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ക്കു പുറമെ, തൂനീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് കൊല്ലപ്പെട്ടവരിലേറെയും. ഐ.എസ്സിന്റെ സിറിയയിലെ അവസാന താവളങ്ങളിലൊന്നാണ് അല്‍ മദായീന്‍.

പരാതിക്കാരനെതിരേ ആക്രമണം... പിന്നില്‍ ദിലീപിന്റെ അനുയായികള്‍, തെളിവ് ലഭിച്ചു...പരാതിക്കാരനെതിരേ ആക്രമണം... പിന്നില്‍ ദിലീപിന്റെ അനുയായികള്‍, തെളിവ് ലഭിച്ചു...

18-1453111108-isis-08-1507436080.jpg -Properties

സ്വീഡന്‍ എട്ട് ഗോളിന് ജയിച്ചു, ബള്‍ഗേറിയയില്‍ ജയിച്ച് ഫ്രാന്‍സ്, ലോകകപ്പിന് ഇവരുണ്ടാകും ! ഹോളണ്ടിന്റെ കാര്യം ?
അതേസമയം, ഐ.എസ്സിനെതിരേ ദേര്‍ അസ്സൂര്‍ പ്രവിശ്യയില്‍ റഷ്യയുയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നടപടികള്‍ നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ റിപ്പേര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസം റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ മദായീനിലെ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്ത് നിന്ന് ചെറുതോണിയില്‍ യൂഫ്രട്ടീസ് നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് സംഘടന കുറ്റപ്പെടുത്തി.

എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. 2015ല്‍ സിറിയയില്‍ സൈനിക നടപടികള്‍ ആരംഭിച്ച ശേഷം തങ്ങളുടെ ഭാഗത്ത് നിന്ന് സിവിലിയന്‍മാര്‍ക്കെതിരേ ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ലെന്നതാണ് റഷ്യയുടെ നിലപാട്. സിറിയന്‍ ഒബസര്‍വേറ്ററിയുടെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രിലായ വക്താവ് ആരോപിച്ചു. ദേര്‍ അസ്സൂറില്‍ ഐ.എസ് ഭീകര്‍ക്കെതിരേയും വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ അല്‍ഖാഇദയ്‌ക്കെതിരേയും സൈനിക നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് റഷ്യ. വ്യോമാക്രമണത്തിലൂടെ ശത്രുക്കളുടെ സൈനിക ശേഷി തകര്‍ത്ത് സിറിയന്‍ ഭരണകൂട സൈന്യത്തിന് മുന്നേറാന്‍ വഴിയൊരുക്കുകയാണ് റഷ്യ ചെയ്യുന്നത്.

English summary
Russian forces have killed about 120 ISIL fighters and more than
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X