Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ വിദേശകാര്യ മന്ത്രി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക്

ന്യൂദല്‍ഹി: റഷ്യ - യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇന്ത്യ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സെര്‍ജി ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിനെതിരായ ആക്രമണത്തിന് ശേഷം മോസ്‌കോയില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സന്ദര്‍ശനമായിരിക്കും ഇത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 1 വരെയാണ് സന്ദര്‍ശനം.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഡല്‍ഹി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ലാവ്റോവിന്റെ സന്ദര്‍ശനം. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ഇന്ത്യയും ചൈനയും അപലപിച്ചിട്ടില്ല. റഷ്യയെ വിമര്‍ശിക്കുന്ന യു എന്‍ പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയും അമേരിക്കയുടെ സമ്മര്‍ദ്ദം അവഗണിച്ച് റഷ്യയുടെ എണ്ണയും മറ്റ് സാധനങ്ങളും വാങ്ങുന്നത് തുടരുകയും ചെയ്തിരുന്നു.

yghg

ഇന്ത്യയും റഷ്യയും തമ്മില്‍ ദശാബ്ദങ്ങളായി അടുത്ത ബന്ധമുണ്ട്. റഷ്യ തങ്ങളുടെ ദീര്‍ഘകാല സുഹൃത്ത് എന്നാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ പ്രധാന സൈനിക ഹാര്‍ഡ്വെയറിന്റെ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ഇന്റര്‍നാഷണല്‍ ഇക്കണോമിക്സിന്റെ യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് എന്നിവരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന യാത്രയില്‍ ലാവ്‌റോവ് ആരെയൊക്കെ കാണുമെന്ന് വിദേശകാര്യ മന്ത്രാലയം വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

ഏപ്രില്‍ 11 ന് ഇന്ത്യയും അമേരിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അമേരിക്കയിലെത്തിയാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.

അതേസമയം റഷ്യയെ ഒറ്റപ്പെടുത്താത്ത ഇന്ത്യന്‍ നിലപാടില്‍ അമേരിക്ക നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയുടേത് ചാഞ്ചാടുന്ന നിലപാടാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചത്. യുദ്ധം മൂലമുണ്ടാകുന്ന ആള്‍നാശത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നെങ്കിലും അപലപിക്കാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല ചൈനയ്‌ക്കൊപ്പം ഇന്ത്യയും റഷ്യയെ പിന്തുണയ്ക്കുന്നത് അമേരിക്കയ്ക്ക് തിരിച്ചടിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+