Get Updates
Get notified of breaking news, exclusive insights, and must-see stories!

101 നിലകളുള്ള പ്രിന്‍സസ് ടവറിന്റെ മുകളില്‍നിന്ന് ചെറുപ്പക്കാരന്റെ സാഹസിക പ്രകടനം!!

ദുബായ്: പല സാഹസിക പ്രകടനങ്ങളും കണ്ട് പലപ്പോഴും ഞെട്ടാറുണ്ട്. ചെറുപ്പക്കാരുടെ ധൈര്യത്തെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട്. ഇവിടെ ഒരു റഷ്യക്കാരനാണ് നിങ്ങളെ ഞെട്ടിക്കുന്നത്. അതും 1,358 അടി ഉയരത്തില്‍ നിന്നു കൊണ്ട്. ദുബായിലെ എറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടമായ പ്രിന്‍സസ് ടവറിന്റെ മുകളില്‍ നിന്നാണ് ഈ റഷ്യക്കാരന്റെ സാഹസിക പ്രകടനം.

101 നിലകളുടെ കെട്ടിടമാണ് പ്രിന്‍സസ് ടവര്‍. ഇതിന്റെ ഉയരം ഭൂമിയുടെ ഉപരിതലത്തില്‍നിന്നും 1,358 അടിയാണ്. ടവറിന്റെ മുകളില്‍ നിന്ന് ഈ 24കാരന്‍ മലക്കം മറയുകയാണ്. ഇരുമ്പു കൊണ്ടുള്ള വീതി കുറഞ്ഞ പാനലിലൂടെ ഒരു പേടിയുമില്ലാതെ നടക്കുന്നു. ഇത്തരം കാഴ്ചകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നത് തന്നെ.

russianguys

മലക്കം മറഞ്ഞും ചാടിയും അതേ പാനലില്‍ തന്നെ നില്‍ക്കുന്നു. താഴെയുള്ള കെട്ടിടങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തി കാണിച്ചു തരുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. അതു കണ്ടാല്‍ തന്നെ തലകറങ്ങും. ആകാശം തൊടുന്ന അനേകം വന്‍ കെട്ടിടങ്ങള്‍ കീഴടക്കിയ ശേഷമാണ് അവന്‍ ടവറിനു മുകളില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+