• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎസ് തിരഞ്ഞെടുപ്പിന് ഭീഷണിയാവുന്ന ഹാക്കര്‍മാര്‍ ന്യൂക്ലിയർ പ്ലാന്റുകളും പവർ ഗ്രിഡും ഹാക്ക് ചെയ്തു

ന്യൂയോര്‍ക്ക്: യുഎസ് തെരഞ്ഞെടുപ്പിന് ഭീഷണി ഉയർത്തുന്ന റഷ്യൻ ഹാക്കർമാർ മുമ്പ് ആണവ നിലയങ്ങളും പവർ ഗ്രിഡും ലക്ഷ്യം വെച്ചിരുന്നതായി വെളിപ്പെടുത്തല്‍. റഷ്യൻ ഹാക്കർമാർ അമേരിക്കൻ സര്‍ക്കാറിന്‍റെയും , ലോക്കൽ ഭരണകൂടങ്ങളുടേയും ഡസന്‍ കണക്കിന് വൈബ് സൈറ്റുകല്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പ് തിരഞ്ഞെടുപ്പിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ്, സെപ്തംബറില്‍ സൈബര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തി

ഊര്‍ജ്ജ മേഖലയില്‍ ഹാക്കിങ് നടത്തിയ "ഡ്രാഗൺഫ്ലൈ" അല്ലെങ്കിൽ "എനർജിറ്റിക് ബിയർ" എന്ന് അറിയപ്പെടുന്ന ഈ സംഘം 2016 ലെ തിരഞ്ഞെടുപ്പ് ഹാക്കിംഗിൽ ഉൾപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇവര്‍ പവർ ഗ്രിഡ്, ജല ശുദ്ധീകരണ സൗകര്യങ്ങൾ, കൻസാസിലെ ഒരെണ്ണം ഉൾപ്പെടെയുള്ള ആണവ നിലയങ്ങൾ എന്നിവയുടെ വിവരങ്ങളിലേക്ക് കടന്നുകയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാർച്ചിൽ സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിലെയും മറ്റ് രണ്ട് വെസ്റ്റ് കോസ്റ്റ് എയർപോർട്ടുകളിലെയും വൈ-ഫൈ സംവിധാനങ്ങളിലേക്ക് ഇവര്‍ നുഴഞ്ഞു കയറി. അജ്ഞാതനായ ഒരു സഞ്ചാരിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സംശയിക്കുന്നത്. 2016 ൽ, മറ്റ് ഗ്രൂപ്പുകളിൽ നിന്നുള്ള റഷ്യൻ ഹാക്കർമാർ ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഡാറ്റാബേസുകളിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം ഗൗരവുമുള്ളതായിരുന്നതെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിലെ സൈബർ സുരക്ഷയ്ക്കും ക്രൂഷ്യല്‍ ഇൻഫ്രാസ്ട്രക്ചറിനുമുള്ള മുൻ അണ്ടർസെക്രട്ടറി സുസെയ്ൻ സ്പാൾഡിംഗ് അഭിപ്രായപ്പെട്ടത്

നവംബർ 3 ന് നടക്കുന്ന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൂടുതൽ ലക്ഷ്യങ്ങൾക്കായി റഷ്യൻ ഹാക്കർമാർക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് സുരക്ഷാ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മെയിൽ-ഇൻ ബാലറ്റുകളിൽ വോട്ടർമാരുടെ ഒപ്പുകൾ പരിശോധിക്കുന്ന ഡാറ്റാബേസുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഹാക്കിങിനും സാധ്യത. അതേസമയം, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന അമേരിക്കയുടെ ആരോപണം തള്ളി റഷ്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

റഷ്യ ഹാക്കിംഗ് നടത്തിയെന്നത് വെറും ആരോപണം മാത്രമാണെന്നായിരുന്നു റഷ്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. അമേരിക്കയുടെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് ആയിരുന്നു ഹാക്കിങ് എന്ന ആരോപണവുമായി രംഗത്ത് എത്തിയത്. വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇരുരാജ്യങ്ങളും ചോര്‍ത്തിയെന്നായിരുന്നു അമേരിക്കയുടെ പ്രധാന ആരോപണം.

English summary
Russian hackers who threaten US electionNuclear plants and the power grid were hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X