കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ ഹെലികോപ്റ്റര്‍ സൈബീരിയയില്‍ തകര്‍ന്നു വീണു; 18 പേര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

മോസ്‌കോ: സൈബീരിയയിലെ ക്രസ്‌നൊയാര്‍സ്‌ക് പ്രദേശത്തുനിന്ന് 18 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ വാണിജ്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഹെലികോപ്റ്റര്‍ ടെയ്‌ക്കോഫിന് തൊട്ടുടനെയാണ് തകര്‍ന്നുവീണ് തീപ്പിടിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 15 യാത്രക്കാരും മൂന്ന് ജീവനക്കാരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.

ഉതൈര്‍ എയര്‍ലൈനിന്റേതാണ് തകര്‍ന്ന എം.ഐ-8 ഹെലികോപ്റ്റര്‍. എണ്ണപ്പാടത്തിലേക്കുള്ള ഉദ്യോഗസ്ഥരെയും വഹിച്ച് പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റര്‍. എന്നാല്‍ പറന്നുയര്‍ന്നയുടന്‍ മറ്റൊരു ഹെലികോപ്റ്ററുലുണ്ടായിരുന്ന യന്ത്രത്തിന്റെ ഭാഗവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി നിലംപതിച്ച് ചിന്നിച്ചിതറിയ ഹെലികോപ്റ്റര്‍ ഉടന്‍ തന്നെ തീപ്പിടിക്കുകയായിരുന്നു.

Helecopter

എന്നാല്‍ ഇത്തരമൊരു അപകടമുണ്ടാവാന്‍ ഇടയായ സാഹചര്യം എന്തെന്ന് വ്യക്തമല്ല. രണ്ടാമത്തെ ഹെലികോപ്റ്റര്‍ സുരക്ഷിതമായി ഇറക്കി. ഇതിലെ ആര്‍ക്കും പരിക്കില്ല. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്റര്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് വ്യോമയാന നിയന്ത്രണ ഏജന്‍സിയായ റൊസാവിയറ്റ്‌സിയ അറിയിച്ചു.

ഹെലികോപ്റ്ററിന്റെ ബ്ലോക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. ഇതിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ദുരന്തത്തിന്റെ ശരിയായ ചിത്രം ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഏജന്‍സി വക്താവ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബ്ലാക്ക ബോക്‌സ് മോസ്‌കോയിലേക്ക് അയച്ചിരിക്കുകയാണ്.

English summary
18 killed in Russian helicopter crash in Siberia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X