മരിയോപോളില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300 പേര്‍, നഗരത്തില്‍ കൂട്ടക്കുഴിമാടങ്ങള്‍
കീവ്: യുക്രൈനിലെ യുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായി മരിയോപോള്‍. ദാരുണമായ വാര്‍ത്തകളാണ് നഗരത്തില്‍ നിന്ന് ലഭിക്കുന്നത്. നഗരമാകെ ദുരിതത്തിലാണ്. റഷ്യ നാലുപാട് നിന്ന് നഗരത്തെ വളഞ്ഞിരിക്കുകയാണ്. തുടരെയുള്ള ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. നേരത്തെ നടന്ന ആക്രമണങ്ങളില്‍ കെട്ടിടമാകെ തകര്‍ന്നുപോയിരുന്നു.
മരിയുപോളിലെ തിയേറ്റര്‍ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടികളും സ്ത്രീകളും അടക്കം ഇവിടെ അഭയം തേടിയിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെയായിരുന്നു റഷ്യയുടെ വ്യോമാക്രമണം. നിരവധി യുദ്ധക്കുറ്റങ്ങള്‍ റഷ്യ നടത്തിയെന്ന് ലോകരാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു.

മരിയുപോളിലെ റഷ്യന്‍ ആക്രമണത്തില്‍ 300 പേരാണ് കൊല്ലപ്പെട്ടത്. തിയേറ്റിലാണ് ഈ വ്യോമാക്രമണം നടത്തിയത്. കനത്ത ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. കൂട്ടക്കുഴിമാടങ്ങളാണ് നഗരത്തിലെവിടെയും ഉള്ളത്. പ്രിയപ്പെട്ടവരില്‍ പലരും ഈ കുഴിമാടത്തിലേക്ക് പോകുന്നത് കണ്ണീരോടെയാണ് എല്ലാവരും കാണുന്നത്. യുക്രൈനിലെ തുറമുഖ നഗരമാണ് മരിയോപോള്‍. ഈ തിയേറ്ററില്‍ ായിരത്തില്‍ അധികം പേര്‍ അഭയം തേടിയിരുന്നു. നിരവധി കുട്ടികളുമുണ്ടായിരുന്നു. തിയേറ്ററില്‍ വ്യോമാക്രമണം നടത്തുമ്പോള്‍ കുട്ടികള്‍ ഇതിന് പുറത്തുണ്ടായിരുന്നു. റഷ്യ ആക്രമണം നടത്തും മുമ്പ് തന്നെ ഇത് കാണാന്‍ സാധിക്കുമായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആക്രമണം. എന്നാല്‍ ഇതുവരെ ഇവിടെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചിരുന്നില്ല. ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ദൃക്‌സാക്ഷികള്‍ പറയുന്നത് ദാരുണമായ വിവരണമാണ്. യുക്രൈന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷണര്‍ ലുഡ്മില ഡെനിസോവ ഈ കെട്ടിടത്തില്‍ 1300 ആളുകള്‍ അഭയം തേടിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. മരിയോപോള്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. ഒരു നഗരവുമായി ഇവര്‍ക്ക് ബന്ധമില്ല. ഇവിടെ ഭക്ഷ്യസാധനങ്ങളും മരുന്നുകളും അടക്കം തീര്‍ന്ന അവസ്ഥയിലാണ്. പലരും പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഭക്ഷ്യസാധനങ്ങള്‍ ഇവിടേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.

യുക്രൈന്റെ സൈനിക പ്രതിരോധം തുടരാനും, ഒരു നിമിഷം പോലും നിര്‍ത്തരുതെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കി പറയുന്നു. പക്ഷേ മരിയോപോളിലെസാഹചര്യങ്ങള്‍ പറഞഞതിലും ഭീകരമാണ്. കുട്ടികളുടെ മൃതദേഹങ്ങള്‍ പലയിടത്തായി ചിതറി കിടക്കുകയാണ്. ബോംബിന്റെ ചിതറി തെറിച്ച വസ്തുക്കള്‍ ശരീത്തില്‍ പതിച്ച പതിനെട്ട് മാസം മാത്രം പ്രായമുള്ള കിറിലിന്റെ മുഖം കണ്ടാല്‍ ഏതൊരാളുടെയും കരളലിയും. കിറിലിന്റെ ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു ഇത്. സ്‌കൂളിലെ ഫുട്‌ബോള്‍ മത്സരത്തിനിടെ സ്‌ഫോടനം നടക്കുകയും കാല് രണ്ടും നഷ്ടപ്പെടുകയും ചെയ്ത പതിനാറുകാരി ഇലിയയുടെ കഥയും ദയനീയമാണ്.

ആറ് വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ആദ്യ പെണ്‍കുട്ടി. കുട്ടികളെ ഒന്നായി കൂട്ടക്കുഴിമാടത്തിലാണ് മറവ് ചെയ്യുന്നത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഇവരെ അടക്കം ചെയ്യുന്നത്. യുദ്ധം അവസാനിക്കണേ എന്നാണ് ഇവര്‍ പ്രാര്‍ത്ഥിക്കുന്നത്. ഇത് ആരംഭിച്ചവര്‍ നശിച്ച് പോകട്ടെ എന്ന് രോഷത്തോടെ ശ്മശാനത്തിലെ ജോലിക്കാരനായ വ്‌ളാദിമിര്‍ ബൈക്കോവ്‌സ്‌കി പറയുന്നു. ഇനിയും ഒരുപാട് മൃതദേഹങ്ങള്‍ വരാനുണ്ടെന്ന് അദ്ദേഹം പറയുന്നു. തെരുവുകളിലാകെ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണ്. കുട്ടികളും മുതിര്‍ന്നവരും ആശുപത്രി ബേസ്‌മെന്റില്‍ കാത്തിരിക്കുകയാണ്. ഓരോ മിനുട്ടിലും ഓരോ ആക്രമണങ്ങളാണ് നടക്കുന്നത്.

മരിയോപോളില്‍ നിന്ന് പുറത്തുകടക്കാനാവില്ല എന്നതാണ് സത്യം. നഗരത്തിന്റെ ഭൂമിശാസ്ത്രം അങ്ങനെയാണ്. റഷ്യയുടെ സൈനിക നീക്കങ്ങള്‍ക്ക് നടുവിലാണ് നഗരം. യുക്രൈന്റെ ഹൃദയമിടിപ്പായ നഗരത്തെ ഓരോ നിമിഷവും തകര്‍ക്കുകയാണ് റഷ്യന്‍ നസൈനികര്‍. 30000ത്തോളം പേര്‍ ഇവിടെ നിന്ന് കാറുകളില്‍ കയറി അടക്കം രക്ഷപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ആശുപത്രികളിലും, പള്ളികളിലും, അഗ്നശമന കേന്ദ്രങ്ങളിലും വീടുകളിലുമെല്ലാം വ്യോമാക്രമണം നടന്ന് കഴിഞ്ഞു. ആയിരങ്ങള്‍ക്ക് എങ്ങോട്ടും പോകാനാവാത്ത അവസ്ഥയാണ്. റോഡുകളിലെല്ലാം മൈന്‍ കുഴിച്ചിട്ടിരിക്കുകയാണ്. ഒപ്പം തുറമുഖം ബ്ലോക് ചെയ്തിരിക്കുകയാണ്. ഭക്ഷ്യസാധനങ്ങളേ കിട്ടാനില്ല. ഇവിടേക്ക് സഹായം പോലും എത്തിക്കാന്‍ റഷ്യ അനുവദിക്കുന്നില്ല. വൈദ്യുതിയും വെള്ളവും ഇല്ല. മഞ്ഞുരുക്കിയാണ് പലരും വെള്ളമായി കുടിക്കുന്നത്.












Click it and Unblock the Notifications