ആത്മസുഹൃത്തിനൊപ്പം ഭാര്യയുടെ കാമകേളി, സഹികെട്ട ഭര്‍ത്താവ് ചെയ്തതോ....
ആത്മസുഹൃത്തിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ആത്മസുഹൃത്തിന്റെ ലൈംഗികാവയവം മുറിച്ചുമാറ്റി. റഷ്യയിലെ ഷാമയിലാണ് സംഭവം.
മോസ്‌കോ : ആത്മസുഹൃത്തിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ആത്മസുഹൃത്തിന്റെ ലൈംഗികാവയവം മുറിച്ചുമാറ്റി. റഷ്യയിലെ ഷാമയിലാണ് സംഭവം. ഡെയ്‌ലി മെയ്‌ലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വ്‌ലാദിമിര്‍ സിഡോറോവ് എന്നയാളാണ് ഭാര്യയെയും തന്റെ ആത്മസുഹൃത്തിനെയും കൊലപ്പെടുത്തിയത്. സുഹൃത്തുക്കളെ കാണാനെന്നു പറഞ്ഞ് സിഡാറോവിന്റെ ഭാര്യ എന്നും പുറത്തേക്ക് പോവുമായിരുന്നു. കുട്ടികളെ നോക്കുന്ന ചുമതല സിഡോറോവിനായിരുന്നു. സിഡോറോവിന്റെ ആത്മസുഹൃത്താണ് എല്ലാ ദിവസവും ഭാര്യയെ കൂട്ടിക്കൊണ്ട് പോകുന്നത്.

എന്നാല്‍ ഭാര്യ സുഹൃത്തിന്റെ വീട്ടിലായിരുന്നില്ല പോയത്. സിഡോറോവിന്റെ ആത്മസുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു ഇരുവരും പോയിരുന്നത്. അവിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.
ഒരു ദിവസം സിഡോറോവ് ഇരുവരെയും പിന്തുടരുകയായിരുന്നു. കണ്ടത് ഭാര്യയും ആത്മസുഹൃത്തും തമ്മിലുള്ള കാമകേളി. ഉടന്‍ തന്നെ ഇയാള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിന്റെ ലൈംഗിക അവയവവും ഇയാള്‍ മുറിച്ചു മാറ്റി. ഗുരുതരമായി പരുക്കേറ്റ സുഹൃത്തും മരിച്ചു.
കൊലയ്ക്കു ശേഷം ഇയാള്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications