കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കാറിന്റെ പൈസയ്ക്ക് വാങ്ങാം ഈ ഹെലികോപ്റ്റര്‍

Google Oneindia Malayalam News

മോസ്‌കോ: വിമാനം, ഹെലികോപ്റ്റര്‍ എന്നൊക്കെ പറയുമ്പോള്‍ കോടികള്‍ വിലയുള്ള സാധനമാണല്ലോ... ഒരു സാധാരണ പണക്കാരന് പോലും അതൊന്നും വാങ്ങാന്‍ പറ്റില്ല. എന്നാല്‍ റഷ്യയില്‍ നിന്നുള്ള വാര്‍ത്ത 'ശരാശരി' പണക്കാര്‍ക്ക് സന്തോഷം നല്‍കുന്നതാണ്.

ഒരു കാറിന്റെ പൈസയ്ക്ക് ഇനി വേണമെങ്കില്‍ ഹെലികോപ്റ്റര്‍ വാങ്ങാം. കാര്‍, കാര്‍ എന്ന് പറയുമ്പോ ടാറ്റ നാനോ ആണെന്നൊന്നും കരുതല്ലേ... ജാഗ്വര്‍, ഓഡി തുടങ്ങിയ കാറുകളിലെ കൊള്ളാവുന്ന മോഡലുകളുടെ വിലയാണ് ഉദ്ദേശിച്ചത്.

Afalina

അഫാലിന എന്ന ഹെലി കോപ്റ്ററിനെ കുറിച്ചാണ് പറയുന്നത്. വ്യോമയാന കമ്പനിയായ ഹെലി വെയില്‍ ആണ് ഇതിന്റെ നിര്‍മാതാക്കള്‍. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഹെലി കോപ്റ്ററാണ് ആഫാലിയ.

77 ലക്ഷം രൂപയാണ് ഇതിന്റെ വില. സാധാരണ ഒരു ഹെലി കോപ്റ്ററിന്റെ പാതിവിലയേ ഉള്ളൂ ഇതിന്. പക്ഷേ ഹെലി കോപ്റ്റര്‍ ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല. അടുത്ത വര്‍ഷത്തോടെ അഫാലിയ വിപണിയില്‍ എത്തുമെന്നാണ് വിവരം.

രണ്ട് പേര്‍ക്ക് മാത്രമേ ഈ ഹെലികോപ്റ്ററില്‍ സഞ്ചരിയ്ക്കാന്‍ പറ്റൂ. നമ്മുടെ നാട്ടില്‍ റബ്ബറിന് മരുന്നടിയ്ക്കുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഹെലികോപ്റ്ററാണ് ഇതെന്ന് കരുതല്ലേ... അതിനേക്കാളൊക്കെ മികച്ചതാണ്. മാത്രമല്ല, കാറുകളില്‍ ഉപയോഗിക്കുന്ന 95 ഒക്ടേന്‍ ഇന്ധനം ഇതില്‍ ഉപയോഗിക്കുകയും ചെയ്യാം.

English summary
The Russian designers are about to fulfil the consumer’s dream of an affordable helicopter, with Afalina rotorcraft expected to cost about half than currently the cheapest offer on the market and run on car fuel as it goes into production in 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X