തലമാറട്ടെ!!! കഥ യാഥാര്‍ത്ഥ്യമാകുന്നോ... ആദ്യ തലമാറ്റിവക്കല്‍ ശസ്ത്രക്രിയ
ലണ്ടന്‍: പണ്ട് ബാല പ്രസിദ്ധീകരണത്തില്‍ വായിച്ച കഥ ചിലര്‍ക്കെങ്കിലും ഓര്‍മയുണ്ടാകും. തലമാറട്ടെ!!! എന്നായിരുന്നു അത്. രണ്ട് പേരുടെ തകള്‍ പരസ്പരം മാറ്റിവക്കാന്‍ കഴിവുള്ള മന്ത്രമായിരുന്നു അത്.
എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് മന്ത്രത്തെക്കുറിച്ചല്ല. ശാസ്ത്രത്തെക്കുറിച്ചാണ്. തലമാറ്റിവക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച്.
കരള്‍ മാറ്റിവയ്ക്കല്‍, വൃക്ക മാറ്റിവയ്ക്കല്‍, ഹൃദയം മാറ്റിവയ്ക്കല്‍ തുടങ്ങി നിരവധി ശസ്ത്രിക്രിയകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സ്ഥിരമായി നടക്കുന്ന സംഭവങ്ങളാണിവ. എന്നാല്‍ തമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇതുവരെ എവിടേയും നടന്നിട്ടില്ല.

നടന്നിട്ടില്ലാത്ത ആ മഹാസംഭവം നടക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. റഷ്യക്കാരനായ കമ്പ്യൂട്ടര്‍ സയന്‍സ് ശാസ്ത്രജ്ഞന്‍ വലേറി സ്പിരിഡനോവ് ആയിരിക്കും ആദ്യമായി തലമാറ്റിവക്കല്‍ ശശ്ത്രക്രിയക്ക് വിധേയനാവുക എന്നാണ് റിപ്പോര്‍ട്ട്.
ഇറ്റലിക്കാരനായ ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ സെര്‍ജിയോ കനാവെറോ ആണ് തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധ്യമാണെന്ന് അവകാശപ്പെടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഈ ശസ്‌ത്രക്രിയ നടന്നേക്കും.
വലേറി സിപിരിഡനോവ് പേശികള്‍ ശോഷിക്കുന്ന ജനിത രോഗത്തിന് അടിമയാണ്. കൊടും വേദന സഹിച്ച് ഇങ്ങനെ ജീവിക്കാന്‍ താത്പര്യമില്ല. അതുകൊണ്ട് താന്‍ ഈ ശസ്ത്രക്രിയാ പരീക്ഷണത്തിന് തയ്യാറാണെന്നാണ് ഇദ്ദേഹം പറയുന്നത്.
മസ്തിഷ്‌ക മരണം സംഭവിച്ച, പൂര്‍ണ ആരോഗ്യവാനായ ഒരാളുടെ ശരീരത്തിലേക്ക് വലേറിയുടെ തല അറുത്തെടുത്ത് തുന്നിച്ചേര്‍ക്കുകയാണ് (പറയാന്‍ എളുപ്പമാണെങ്കിലും വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയാണിത്) ചെയ്യുക. ശസ്ത്രക്രിയയുടെ വിജയ സാധ്യത എത്രമാത്രം ഉണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ല.
ഇതിനുള്ള സാങ്കേതിക, വൈജ്യ സഹായങ്ങള്‍ക്കായി അമേരിക്കയെ സമീപിക്കാനാണ് ഡോക്ടര്‍ ഒരുങ്ങുന്നത്. അമേരിക്ക സഹായിക്കാത്ത പക്ഷം ചൈനയെ സമീപിക്കാനാണ് പദ്ധതി. ഭിന്ന ലിംഗത്തില്‍ പെട്ടവരാണ് തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ വാര്‍ത്ത അറിഞ്ഞ് തന്നെ സമീപിക്കുന്നവരില്‍ അധികവും എന്നാണ് ഡോക്ടര്‍ സെര്‍ജിയോ പറയുന്നത്.












Click it and Unblock the Notifications