റഷ്യയുടെ സൈനിക ഹെലികോപ്ടര്‍ അസര്‍ബൈജാന്‍ വെടിവച്ചിട്ടു; രണ്ട് മരണം; മാപ്പ് പറഞ്ഞ് രാജ്യം
മോസ്‌കോ: റഷ്യയുടെ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. അര്‍മേനിയന്‍ അതിര്‍ത്തിയില്‍ വച്ച് അസര്‍ബൈജാനാണ് ഹെലികോപ്ടര്‍ വെടിവച്ചിട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അസര്‍ബൈജാനോട് അബദ്ധത്തില്‍ സംഭവച്ചതാണെന്നും സംഭവത്തില്‍ ഖേദം പ്രകടപ്പിച്ച അസര്‍ബൈജാന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കുമെന്നും അസര്‍ബൈജാന്‍ അറിയിച്ചിട്ടുണ്ട്. വിദേശ കാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയെന്നും പറയുന്നു.
എഐ 24 ഹെലികോപ്ടറാണ് തകര്‍ന്നത്. കൈകൊണ്ട് വിക്ഷേപിക്കാവുന്ന തരത്തിലുള്ള വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഹെലികോപ്ടര്‍ തകര്‍ത്തത്. ഇക്കാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു സംഭവം.












Click it and Unblock the Notifications