നോവ കഖോവ്ക ഡാം തകർന്നു, പ്രളയത്തിൽ മുങ്ങി നാട്, ഡാം തകർത്തത് റഷ്യയെന്ന് യുക്രൈൻ
കീവ്: യുദ്ധക്കെടുതിയില്‍ വലയുന്ന യുക്രൈന് ഇരുട്ടടിയായി ഡാം തകര്‍ച്ച. ദക്ഷിണ യുക്രൈനിലെ റഷ്യന്‍ അധിനിവേശ പ്രദേശമായ നോവ കഖോവ്കയിലെ ഡാം ആണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. ഇതോടെ ഡാമിന്റെ പരിസര പ്രദേശത്തുളള ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിലായിരിക്കുകയാണ്. റഷ്യ മനപ്പൂര്‍വ്വം ഡാം തകര്‍ത്തതാണ് എന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്.
നഗരം പ്രളയത്തിലായിരിക്കുകയാണെന്നും ഏകദേശം 300ഓളം വീടുകള്‍ ഒഴിപ്പിച്ചിട്ടുണ്ടെന്നും നോവ കഖോവ്ക നഗരത്തിന്റെ ചുമതലയുളള വ്‌ളാഡമിര്‍ ലിയോണ്‍ടീവ് പറഞ്ഞു.'' ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നോവ കഖോവ്കയിലേയും പരിസര പ്രദേശങ്ങളിലേയും ആളുകളെ ഒഴിപ്പിക്കുന്നതിന് വേണ്ടി നഗരഭരണകൂടം 53 ബസ്സുകള്‍ അയച്ചിട്ടുണ്ട്''. ആളുകള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യങ്ങളും ഭക്ഷണവും തയ്യാറാക്കിയിട്ടുണ്ടെന്നും വ്‌ളാഡമിര്‍ ലിയോണ്‍ടീവ് വ്യക്തമാക്കി.

പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്നും അടിയന്തര രക്ഷാപ്രവര്‍ത്തകരും സൈന്യവും അടക്കം രംഗത്തുണ്ടെന്നും വ്‌ളാഡമിര്‍ ലിയോണ്‍ടീവ് കൂട്ടിച്ചേര്‍ത്തു. വരുന്ന മണിക്കൂറുകളില്‍ വെള്ളം അപകടകരമായ നിരപ്പിലേക്ക് ഉയരുമെന്ന് പ്രാദേശിക ഗവര്‍ണര്‍ ഒലക്‌സാണ്ടര്‍ പ്രൊഡുകിന്‍ പറഞ്ഞു. ഡാം തകര്‍ന്നതിന് പിന്നില്‍ യുക്രൈന്‍ ആണെന്നാണ് റഷ്യ ആരോപിക്കുന്നത്.












Click it and Unblock the Notifications