Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ എണ്ണയ്ക്ക് പണികിട്ടി; വെട്ടിലായി ഇന്ത്യ... അമ്പരപ്പിക്കും വില, സൗദിയും ഇറാഖും തന്നെ ശരണം

ദുബായ്: റഷ്യയ്‌ക്കെതിരെ അമേരിക്ക നടപടി കടുപ്പിച്ചതോടെ വെട്ടിലായത് ഇന്ത്യയും ചൈനയും. റഷ്യയുടെ ക്രൂഡ് ഓയില്‍ നിര്‍മാതാക്കള്‍ക്കും കപ്പല്‍ കമ്പനികള്‍ക്കുമെതിരെയാണ് അമേരിക്ക പുതിയ ഉപരോധം ചുമത്തിയിരിക്കുന്നത്. ഗാസ്‌പ്രോം നെഫ്റ്റ്, സര്‍ഗത്‌നെഫ്റ്റിഗ്യാസ് തുടങ്ങിയ എണ്ണ ഉല്‍പ്പാദകര്‍ക്കും റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കുമെതിരെയാണ് നടപടി.

യുക്രൈന്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണ് അമേരിക്കയുടെ ഉപരോധം. റഷ്യയുടെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍ കയറ്റുമതി. കൂടുതല്‍ വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്. അമേരിക്കയുടെ പുതിയ നടപടിയില്‍ വെട്ടിലായ ഇന്ത്യ മറ്റു വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പശ്ചിമേഷ്യയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ക്കാകും ഇതിന്റെ നേട്ടം.

saudi india crude oil deals-1

റഷ്യയുടെ ക്രൂഡ് കയറ്റുമതി ഉപരോധത്തെ തുടര്‍ന്ന് തകിടം മറിഞ്ഞതോടെ ആഗോള വിപണിയില്‍ വില കുത്തനെ വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 81 ഡോളറിന് മുകളിലായി. മറ്റു ക്രൂഡുകളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റഷ്യയുടെ 530 മില്യണ്‍ ബാരല്‍ ഓയില്‍ കയറ്റുമതി ചെയ്ത 143 കപ്പലുകളും ഉപരോധ പട്ടികയിലുണ്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ വരവ് കുറഞ്ഞതോടെ ഇന്ത്യ ബദല്‍ മാര്‍ഗം നോക്കാന്‍ ആരംഭിച്ചു.

മറ്റു കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ കയറ്റുമതി ചെയ്യാന്‍ റഷ്യ ശ്രമിച്ചേക്കുമെന്നാണ് വിവരം. അങ്ങനെ നോക്കിയാല്‍ ചരക്കുകടത്ത് കൂലി വര്‍ധിക്കും. സ്വാഭാവികമായും വില കൂട്ടാന്‍ റഷ്യ ശ്രമിക്കുമെങ്കിലും ഉപരോധം കാരണം ഇത് സാധ്യമാകുകയുമില്ല. കഴിഞ്ഞ വര്‍ഷത്തെ ആദ്യ 11 മാസം റഷ്യന്‍ എണ്ണ ഇറക്കുമതി 4.5 ശതമാനം ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. ചൈന 2 ശതമാനവും. പുതിയ ഉപരോധത്തോടെ എല്ലാം തകിടംമറിഞ്ഞു.

ട്രംപ് അധികാരത്തിലെത്തിയാല്‍ റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെയും ലാറ്റിനമേരിക്കയിലെയും എണ്ണയാണ് ആശ്രയം. എന്നാല്‍ പശ്ചിമേഷ്യ, ആഫ്രിക്ക, ബ്രിസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയ്ക്ക് അടുത്തിടെ വില കൂടിയിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയാണ്. റഷ്യയുടെ എണ്ണ വിപണിയില്‍ കുറയുന്നു എന്ന് മനസിലാക്കിയാണ് ഇവര്‍ വില കൂട്ടിയത്.

സൗദിയും ഇറാഖും യുഎഇയും ഉള്‍പ്പെടുന്ന പശ്ചിമേഷ്യയിലെ എണ്ണ വാങ്ങുകയല്ലാതെ മറ്റൊരു വഴി ഇല്ലെന്ന് ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ എണ്ണയും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേല, ഗയാന, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം കൂടുതല്‍ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ കരുനീക്കം നടത്തുന്നുണ്ട്.

ഒരു കാലത്ത് ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യ പ്രധാനമായും ആശ്രയിച്ച രാജ്യം സൗദി അറേബ്യ ആയിരുന്നു. പിന്നീടാണ് ഇറാഖ് വന്നത്. 2022ന് ശേഷം റഷ്യന്‍ എണ്ണയാണ് ഇന്ത്യ കൂടുതല്‍ വാങ്ങുന്നത്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അംഗോള, അമേരിക്ക... എന്നിങ്ങനെ പോകുന്നനു ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടിക. ക്രൂഡ് ബാരല്‍ വില 70 ഡോളറില്‍ നില്‍ക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹം. 96 ഡോളര്‍ എത്തണം എന്ന് സൗദിയും ആഗ്രഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+