കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടിൻ വിരോധിയായ റഷ്യന്‍ പ്രതിപക്ഷ നേതാവ് കോമയിൽ! ചായയിൽ വിഷം കലർത്തി നൽകിയെന്ന് സൂചന!

Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി ജീവനോട് മല്ലിട്ട് വെന്റിലേറ്ററില്‍. റഷ്യയുടെ പ്രസിഡണ്ടായ വ്‌ലാഡ്മിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന അലക്‌സിക്ക് വിഷം നല്‍കിയതാണ് എന്നാണ് സംശയിക്കപ്പെടുന്നത്.

അദ്ദേഹം ഇപ്പോള്‍ കോമയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാന യാത്രയ്ക്കിടെയാണ് അലക്‌സിക്ക് വിഷബാധയേറ്റത്. നേരത്തെ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നപ്പോഴും തനിക്ക് വിഷബാധ ഏറ്റതായി അലക്‌സി ആരോപിച്ചിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

കഫേയിൽ നിന്ന് ചായ കുടിച്ചു

കഫേയിൽ നിന്ന് ചായ കുടിച്ചു

സൈബീരിയയിലെ ടോംസ്‌കില്‍ നിന്നും തിരിച്ച് മോസ്‌കോയിലേക്കുളള യാത്രയ്ക്കിടെയാണ് വിമാനത്തില്‍ വെച്ച് അലക്‌സി നവല്‍നിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിമാനത്തില്‍ നിന്നും അലക്‌സി ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് വിമാനക്കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് മുന്‍പ് വിമാനത്താവളത്തിലെ കഫേയില്‍ നിന്ന് അദ്ദേഹം ചായ കുടിച്ചിരുന്നു.

ചായയിൽ വിഷമോ?

ചായയിൽ വിഷമോ?

ഈ ചായയില്‍ വിഷം കലര്‍ത്തിയിരിക്കാം എന്നാണ് സംശയിക്കുന്നതെന്ന് അലക്‌സി നവല്‍നിയുടെ വക്താവ് ആയ കിര യര്‍മിഷ് ട്വീറ്റ് ചെയ്തു. വിമാനത്തില്‍ കയറി അല്‍പസമയത്തിനുളളിലാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിയര്‍ത്ത് തുടങ്ങിയ അദ്ദേഹം ഒപ്പമുണ്ടായിരുന്ന കിരയോട തൂവാല ആവശ്യപ്പെട്ടു.

തീവ്ര പരിചരണ വിഭാഗത്തില്‍

തീവ്ര പരിചരണ വിഭാഗത്തില്‍

തുടര്‍ന്ന് ശുചിമുറിയിലേക്ക് പോയ അലക്‌സി നവല്‍നി ബോധം കെട്ട് വീഴുകയായിരുന്നു. ഇതോടെ വിമാനം അടിയന്തരമായി ഓംസ്‌കിലെ തന്നെ തൊട്ടടുത്തുളള വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. സൈബീരിയയിലെ ഓംസ്‌ക് എമര്‍ജന്‍സി ആശുപത്രിയിലാണ് അലക്‌സി നവല്‍നിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Recommended Video

cmsvideo
oxford vaccine's third phase trial in india will begin soon | Oneindia Malayalam
വെന്റിലേറ്ററിന്റെ സഹായത്തോടെ

വെന്റിലേറ്ററിന്റെ സഹായത്തോടെ

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്. വിഷം തന്നെയാണ് അപകട കാരണം എന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുളള പരിശോധനകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ചൂടുളള ദ്രാവകത്തിലൂടെ വിഷം ശരീരത്തില്‍ വേഗം എത്തും എന്നതിനാല്‍ ചായയിലെ വിഷം അദ്ദേഹത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

വന്‍ പോലീസ് സന്നാഹം

വന്‍ പോലീസ് സന്നാഹം

അദ്ദേഹം ചായ കുടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അലക്‌സി നവല്‍നിയെ ചികിത്സിക്കുന്ന ആശുപത്രിയില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അതിനാല്‍ ഡോക്ടര്‍മാര്‍ എല്ലാ കാര്യവും തുറന്ന് പറയുന്നില്ലെന്ന് അലക്‌സി നവല്‍നിന്റെ വക്താവ് കിര വെളിപ്പെടുത്തുന്നു.

പുടിൻ വിമർശകൻ

പുടിൻ വിമർശകൻ

അദ്ദേഹത്തെ കൊലപ്പെടുത്താന്‍ വിഷം നല്‍കിയത് തന്നെ ആണെന്ന് അലക്‌സി നവല്‍നിയുടെ പാര്‍ട്ടി ആരോപിച്ചു. പുടിന്‍ സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരക്കാരനാണ് അലക്‌സി നവല്‍നി. നിരവധ തവണ അദ്ദേഹത്തെ പുടിന്റെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019 ജൂലൈയില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് തനിക്ക് അലര്‍ജി ഉണ്ടായത് വിഷബാധയാണെന്ന സംശയം അലക്‌സി നവല്‍നി പ്രകടിപ്പിച്ചിരുന്നു.

English summary
Russian Opposition Leader Alexei Navalny in ICU, suspects poisoning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X