കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ളൈ ദുബായ് വിമാനം 'പൊട്ടിച്ചിതറുകയായിരുന്നു', വീഡിയോ പുറത്ത്

  • By ജാനകി
Google Oneindia Malayalam News

മോസ്‌ക്കോ: ദുബായില്‍ നിന്നും റഷ്യയിലേയ്ക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനം തകര്‍ന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . മോശം കാലാവസ്ഥയും ലാന്‍ഡിംഗ് ശ്രമവുമാണ് അപകടത്തിന് ഇടയാക്കിതയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ . രണ്ട് തവണ ലാന്‍ഡിംഗിന് ശ്രമിച്ചതാണ് വിമാനത്തെ അപകടപ്പെടുത്തിയതെന്നാണ് ഏറ്റവും പുതിയ വിവരം .

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഫ്‌ളൈ ദുബായ് എയര്‍ലൈന്‍ കമ്പനിയുടെ ബോയിംഗ് 737-800 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത് . വിമാനത്തിലുണ്ടായിരുന്ന 55 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.

Fly Dubai

രണ്ട് തവണ വിമാനം ലാന്‍ഡിംഗിന് ശ്രമിച്ചു. രണ്ടാമത്തെ ശ്രമത്തില്‍ വിമാനത്തിന്റെ ചിറകുകള്‍ നിലത്ത് ഉരസുകയും വിമാനത്തിന് തീ പിടിയ്ക്കുകയുമായിരുന്നെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. റോറ്റ്‌സോവ് എയര്‍ പോര്‍ട്ടിലാണ് വിമാനം തകര്‍ന്ന് വീണത് .

തീ പിടിച്ച വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിച്ചിതറുകയായിരുന്നു. വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. മികച്ച സേവനം
വാഗ്ദാനം ചെയ്യുന്നവയാണ് യുഎഇയിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍. ഫ്‌ളൈ ദുബായ് ദുരന്തം വിമാന യാത്രക്കാരിലും ഏറെ ഞെട്ടല്‍ ഉണ്ടാക്കിയിരിയ്ക്കുകയാണ്.

English summary
Flydubai flight tried landing twice before it crashed in Russia killing 62.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X