കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടിന്റെ മകളെ നാടുകടത്തണമെന്ന് ഡച്ച് പ്രതിഷേധക്കാര്‍

  • By Gokul
Google Oneindia Malayalam News

ഹേഗ്: തങ്ങളുടെ രാജ്യത്ത് കാമുകനൊത്ത് താമസിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വളാഡ്മിര്‍ പുടിന്റെ മകളെ നാടുകടത്തണമെന്ന് നെതര്‍ലന്റ്‌സിലെ പ്രതിഷേധക്കാര്‍. 298പേര്‍ വിമാന ദുരന്തത്തില്‍ മരിക്കാന്‍ കാരണക്കാരനായത് പുടിനാണെന്നും അത്തരം ഒരാളുടെ മകളെ തങ്ങളുടെ രാജ്യത്ത് താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പുടിന്റെ മകള്‍ മരിയ പുടിന്റെ ചിത്രവും വിലാസവും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പ്രചരിപ്പിക്കയും ചെയ്തു അവര്‍. വര്‍ഷങ്ങളായി മരിയ ഹോളണ്ടിലാണ് താമസിക്കുന്നത്. ഡച്ച് സ്വദേശി ജോറിറ്റ് ഫാസെനാണ് മരിയയുടെ പങ്കാളി. ഒരു റഷ്യന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവാണ് ജോറിറ്റ്. ഇരുവരുടെയും ചിത്രങ്ങള്‍ ഫേസ്്ബുക്കില്‍ പ്രചരിക്കുകയാണ്.

putin-mariya

പ്രതിഷേധക്കാര്‍ ഇത്തരത്തില്‍ ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് മരിയ. ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയുമുണ്ട്. മരിയയുടെ വീടിനുമുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തയ്യാറെടുക്കുകയാണ് ഒരു സംഘം. ഇതിനായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥനയും നടത്തുന്നുണ്ടെന്നാണ് വിവരം.

അതിനിടെ മരിയയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ഹില്‍വേഴ്‌സം സിറ്റി മേയര്‍ പൈറ്റര്‍ ബ്രോയെര്‍ജസ് മാപ്പു പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. യുക്രൈനും യുക്രൈന്‍ വിമതരും തമ്മിലുണ്ടായ സംഘര്‍ഷ ഫലമായാണ് 298 പേരുമായി പോവുകയായിരുന്ന വിമാനം തകര്‍ന്നു വീഴാന്‍ ഇടയായത്. റഷ്യന്‍ പിന്തുണയുള്ള യുക്രൈന്‍ വിമതരാണ് വിമാനത്തെ മിസൈല്‍ അയച്ച് തകര്‍ത്തതെന്നാണ് ആരോപണം. ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ 193 ഡച്ചുകാരാണ് ഉണ്ടായിരുന്നത്.

English summary
Russian president Putin's Daughter lives in Dutch Village with Dutchman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X