കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് വേട്ടയാടിയ വിസില്‍ബ്ലോവര്‍ എഡ്വാര്‍ഡ് സ്‌നോഡന് പൗരത്വം നല്‍കി റഷ്യ

Google Oneindia Malayalam News

മോസ്‌കോ: വിസില്‍ ബ്ലോവര്‍ എഡ്വാര്‍ഡ് സ്‌നോഡന് പൗരത്വം നല്‍കി റഷ്യ. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണ് സ്‌നോഡന് പൗരത്വം അനുവദിച്ചത്. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടിയതായിരുന്നു സ്‌നോഡന്‍.

ദീര്‍ഘകാലം യുഎസ് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. പുടിന്റെ ഉത്തരവോടെ അദ്ദേഹം റഷ്യന്‍ പൗരനായി മാറിയിരിക്കുകയാണ്. 72 വിദേശികള്‍ക്ക് പൗരത്വം അനുവദിച്ച് പുടിന്‍ ഒപ്പിട്ട ഉത്തരവിലാണ് സ്‌നോഡന്റെ പേരും ഉള്‍പ്പെട്ടത്.

1

2013 യുഎസ് സുരക്ഷാ ഏജന്‍സിയില്‍ നിന്ന് സ്‌നോഡന്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. എന്‍എസ്എ നടത്തിയ ആഭ്യന്തര-അന്താരാഷ്ട് ഓപ്പറേഷനുകളുടെ വിവരങ്ങളാണ് സ്‌നോഡന്‍ പുറത്തുവിട്ടത്. വര്‍ഷങ്ങളായി യുഎസ് സ്‌നോഡനെ അറസ്റ്റ് ചെയ്യാനായി ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു.

ചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

രാജ്യദ്രോഹ കുറ്റത്തിന് സ്‌നോഡന്‍ യുഎസ്സിലേക്ക് തിരിച്ചെത്തി വിചാരണ നേരിടണമെന്നായിരുന്നു യുഎസ് അധികൃതരുടെ നിലപാട്. ക്രെംലിന്‍ പ്രത്യേകമായി എടുത്ത് പറഞ്ഞല്ല സ്‌നോഡന് പൗരത്വം നല്‍കിയത്. അതുകൊണ്ട് പൗരത്വം ലഭിച്ച വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍

2020 സ്‌നോഡന് റഷ്യയില്‍ സ്ഥിര താമസത്തിനുള്ള പെര്‍മനന്റ് റസിഡന്‍സ് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സ്‌നോഡന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. സ്‌നോഡന്റെ ഭാര്യ മില്‍സും നേരത്തെ റഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. അമേരിക്ക ലോകമാകെ സൈബര്‍ ചാരവൃത്തി നടത്തുന്നുവെന്ന വെളിപ്പെടുത്തലായിരുന്നു സ്‌നോഡന്‍ നടത്തിയത്.

യുഎസ് പൗരന്മാര്‍ക്കെതിരെ വ്യാപകമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന വിവരങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ചാരവൃത്തിക്ക് സ്‌നോഡനെ വിചാരണ ചെയ്യാനായിരുന്നു യുഎസ്സിന്റെ ശ്രമം. യുഎസ്സില്‍ പക്ഷേ അദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

സ്‌നോഡന്‍ പുറത്തുവിട്ട വിവരങ്ങല്‍ ദേശീയ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതാണെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. അതേസമയം താന്‍ യുഎസ്സിലേക്ക് മടങ്ങില്ലെന്നായിരുന്നു സ്‌നോഡന്‍ തീരുമാനിച്ചത്. സ്‌നോഡന് മാപ്പുനല്‍കാനുള്ള നീക്കം മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. താന്‍ ചെയ്തത് പൊതുസേവനം ആണെന്ന് സ്‌നോഡന്‍ പറഞ്ഞിരുന്നു.

ഡൊണാള്‍ഡ് ട്രംപ് സ്‌നോഡന് മാപ്പ് നല്‍കുന്നത് പരിഗണിക്കുമെന്ന പറഞ്ഞ വേളയിലായിരുന്നു ഇത്തരത്തില്‍ പ്രതികരിച്ചത്. സ്‌നോഡനെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി സ്‌നോഡന്റെ അഭിഭാഷകന്‍ അനാട്ടോലി കുച്ചെറിന പറഞ്ഞത്.

മാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കുംമാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കും

English summary
russian president vladimir putin grants citizenship to us whistleblower edwar snowden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X