കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ മാത്രമല്ല, പുട്ടിനേയും കാണാനില്ല...

  • By Soorya Chandran
Google Oneindia Malayalam News

മോസ്‌കോ: എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പരാതി മാത്രമേ എല്ലാവര്‍ക്കും ഉള്ളൂ... ഒരു രാഷ്ട്ര നേതാവിനെ ഒരാഴ്ചയിലേറെയായി ആരും കണ്ടിട്ടില്ല. ആര്‍ക്കും ഒരു പരാതിയും ഇല്ല.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ കാര്യമാണ് പറയുന്നത്. അദ്ദേഹത്തെ പത്ത് ദിവസമായി കാണാനില്ലത്രെ. മാര്‍ച്ച് അഞ്ച് മുതല്‍ വ്‌ലാഡിമിര്‍ പുട്ടിനെ കുറിച്ച് ഒരു വിവരവും ഇല്ലത്രെ.

Vladimir Putin

എന്നാല്‍ പുട്ടിന്‍ ഇത് ആദ്യമായിട്ടല്ല ഇങ്ങനെ അപ്രത്യക്ഷനാകുന്നത്. പക്ഷേ ഒരു രാഷ്ട്രത്തലവനല്ലേ... ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ...

പക്ഷേ സംഭവം ചര്‍ച്ചയായതോടെ റഷ്യന്‍ അധികൃതര്‍ക്ക് പേടിയായി. പ്രസിഡന്റ് എവിടെപ്പോയെന്ന് പറഞ്ഞില്ലെങ്കിലും പുട്ടിന്റെ ചില ഫോട്ടോകള്‍ പുറത്ത് വിട്ടു. പക്ഷേ എന്നിട്ടെന്തെങ്കിലും കാര്യമുണ്ടായോ... അതെല്ലാം പഴയ ചിത്രങ്ങളാണെന്ന് ആക്ഷേപമുന്നയിച്ച് ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്.

തിങ്കളാഴ്ച കിര്‍ഗിസ്ഥാന്‍ പ്രസിഡന്റുമായി പുട്ടിന്‍ കൂടിക്കാഴ്ച നടത്തും എന്നായിരുന്നു അടുത്ത പ്രഖ്യാപനം. പുട്ടിന് കുഴപ്പമൊന്നും ഇല്ലെന്നും ഉടന്‍ തിരിച്ചെത്തും എന്ന സൂചന നല്‍കാനാണിതെന്നാണ് പറയപ്പെടുന്നത്.

പുട്ടിന്‍, രാഹുല്‍ ഗാന്ധിയെ പോലെ അവധിയെടുത്ത് വിശ്രമിക്കാന്‍ പോയതല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുട്ടിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കസാക്കിസ്ഥാന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ മാറ്റിവച്ചതിന് കാരണം ഇതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

English summary
Russian President Vladimir Putin is also missing?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X