കൊടുംകാട്ടില്‍ രഹസ്യ കാമുകിക്കൊപ്പം പുടിന്റെ സുഖവാസം; പ്രിയപ്പെട്ടവള്‍ക്ക് ഒരുക്കിയ ആഡംബരം ഞെട്ടിക്കും

25 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്‍, ടര്‍ക്കിഷ് ബാത്തായ ഹമ്മാം, മാസാജ് സെന്ററുകള്‍ തുടങ്ങി ലോകത്തുള്ള എല്ലാ സുഖ സൗകര്യങ്ങളും ഈ കൊട്ടാരത്തില്‍ ഒരുക്കിയിട്ടുണ്ട്.

russia

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്റെ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ്. ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാളാണ് പുടിന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അത്ര പരസ്യമാകാറില്ല. ഇപ്പോള്‍ ലോകത്തെ തന്നെ നടുക്കിക്കൊണ്ടുള്ള യുദ്ധ സാഹചര്യമാണ് റഷ്യയില്‍ നിലനില്‍ക്കുന്നത്. റഷ്യ യുക്രെയിനില്‍ അധിനിവേശം തുടരുമ്പോള്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഏവരെയും ഒന്ന് അത്ഭുതപ്പെടുത്തും.

രഹസ്യ താമസം

രഹസ്യ താമസം

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ കാമുകിക്കും കുട്ടികള്‍ക്കുമൊപ്പം 120 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിശാലമായ ഒരു കണ്‍ട്രി എസ്റ്റേറ്റില്‍ രഹസ്യമായി താമസിക്കുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊടുംങ്കാട്ടില്‍ സ്ഥിതി ചെയ്യുന്ന ഈ ആഡംബര കൊട്ടാരത്തില്‍ കുട്ടികള്‍ക്ക് പ്രത്യേകം കളിസ്ഥലങ്ങളുമുള്ള ഈ എസ്റ്റേറ്റ് മോസ്‌കോയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആരാണ് ആ കാമുകി

ആരാണ് ആ കാമുകി

ജിംനാസ്റ്റും ഒളിമ്പിക് റിഥമിക് ചാമ്പ്യനുമായ അലീന കബേവയാണ് ആ കാമുകി. അലീനയുമായി പുടിന്റെ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്.

കാമുകിയുമായി അടിച്ചുപൊളിച്ച് ജീവിതം

കാമുകിയുമായി അടിച്ചുപൊളിച്ച് ജീവിതം

39കാരിയായ ജിംനാസ്റ്റും ഒളിമ്പിക് റിഥമിക് ചാമ്പ്യനുമാണ് അലീന കബേവ, വളരെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും വ്ളാഡിമിര്‍ പുടിനുമായി ബന്ധപ്പെടുകയും ചെയ്യുന്നു. റഷ്യന്‍ അന്വേഷണ വാര്‍ത്താ സൈറ്റായ ദി പ്രോജക്റ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ് പുടിന്‍ രഹസ്യാമായി കാമുകിയുമായി താമസത്തിലാണെന്ന വിവരം പുറത്തുവന്നത്.

ആഡംബര കൊട്ടാരം

ആഡംബര കൊട്ടാരം

മോസ്‌കോയിലെ വാല്‍ഡായി തടാകത്തിന് അഭിമുഖമായുള്ള ഈ ആഡംബര കൊട്ടാരം പുടിന്‍ സ്‌ളഷ് ഫണ്ട് വഴിയാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. 2020ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ പ്രോപ്പര്‍ട്ട് രണ്ട് വര്‍ഷം കൊണ്ടാണ് പണി തീര്‍ത്തത്. റഷ്യന്‍ ഡാച്ചയുടെ ശൈലിയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഏകദേശം 13,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ആഡംബര കൊട്ടാരം

ആഡംബര കൊട്ടാരം

മോസ്‌കോയിലെ വാല്‍ഡായി തടാകത്തിന് അഭിമുഖമായുള്ള ഈ ആഡംബര കൊട്ടാരം പുടിന്‍ സ്‌ളഷ് ഫണ്ട് വഴിയാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. 2020ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ പ്രോപ്പര്‍ട്ട് രണ്ട് വര്‍ഷം കൊണ്ടാണ് പണി തീര്‍ത്തത്. റഷ്യന്‍ ഡാച്ചയുടെ ശൈലിയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഏകദേശം 13,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

പ്രതിപക്ഷത്തിന്റെ ആരോപണം

പ്രതിപക്ഷത്തിന്റെ ആരോപണം

2021ലാണ് ഈ കൊട്ടാരവുമായി ബന്ധപ്പെട്ട ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ കൊട്ടാരം നിര്‍മ്മിക്കാന്‍ വേണ്ടി ബജറ്റ് ഫണ്ട് ഉപയോഗിച്ചുവെന്ന് അവകാശപ്പെട്ട് ജയിലില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ സംഘം രംഗത്തെത്തിയിരുന്നു. അതേസമയം, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ക്രെംലിനും അലീന കബേവയും നിഷേധിച്ചു. തനിക്ക് പുടിനുമായി ബന്ധമില്ലെന്നാണ്ി അലീന പറയുന്നത്.

8.6 പൗണ്ട് വാര്‍ഷിക വരുമാനം

8.6 പൗണ്ട് വാര്‍ഷിക വരുമാനം

2014 ല്‍ റഷ്യയുടെ നാഷണല്‍ മീഡിയ ഗ്രൂപ്പിനെ നയിക്കാന്‍ അലീന കബേവയെ വ്ളാഡിമിര്‍ പുടിന്‍ നിയമിച്ചിരുന്നു. ഈ പദവിയിലേക്ക് അലീനയെ നിയമിച്ചത് ഏകദേശം 8.6 പൗണ്ട് വാര്‍ഷിക വരുമാനത്തിലായിരുന്നു. അതേസമയം, വ്ളാഡിമിര്‍ പുടിന്റെ സ്വകാര്യ പാര്‍ട്ടികളില്‍ പങ്കെടുത്ത പേരുവെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, തങ്ങള്‍ ഇരുവരെയും ഒരുമിച്ച് കണ്ടിട്ടില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ അവര്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ബന്ധം രഹസ്യമാക്കി പുടിന്‍

ബന്ധം രഹസ്യമാക്കി പുടിന്‍

പുടിന്‍ കാമുകിക്കൊപ്പം കഴിയുന്ന ഈ കൊട്ടാരത്തില്‍ എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 25 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്‍, ടര്‍ക്കിഷ് ബാത്തായ ഹമ്മാം, മാസാജ് സെന്ററുകള്‍ തുടങ്ങി ലോകത്തുള്ള എല്ലാ സുഖ സൗകര്യങ്ങളും ഈ കൊട്ടാരത്തില്‍ ഒരുക്കിയിട്ടുണ്ട്. തന്റെ ഈ കാമുകിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറയാന്‍ പുടിന്‍ ഒരിക്കലും തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+