യുഎസ് വിചാരിച്ചിട്ടും തകര്‍ന്നില്ല, റൂബിളിന്റെ കുതിപ്പ്, പുടിനെ തൊടാനാവാതെ ലോകരാജ്യങ്ങള്‍
മോസ്കോ: യുക്രൈന് യുദ്ധത്തിന് പിന്നാലെ ലോകരാജ്യങ്ങളെല്ലാം റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ്. റഷ്യന്‍ കറന്‍സിയായ റൂബീള്‍ ഇതിനിടയില്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. സാമ്പത്തികമായി റഷ്യ ഒറ്റപ്പെട്ട് തുടങ്ങിയതോടെ പ്രതിസന്ധിയും ആരംഭിച്ചിരുന്നു. നിരവധി ഉപരോധങ്ങള്‍ വന്നതോടെ പുടിന്റെ കീഴില്‍ ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 121.5 ആയിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു.
1998ലെ റഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തേക്കാണ് ഇത് പുടിനെ നയിച്ചത്. ഇതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് റൂബിളിനെ റബ്ബിള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. വെറും ചരളായി റൂബിള്‍ മാറിയെന്നായിരുന്നു ബൈഡന്റെ പരിഹാസം. എന്നാല്‍ ഈ പറഞ്ഞതൊക്കെ തെറ്റിയിരിക്കുകയാണ്. റഷ്യ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.

ബൈഡന് പറഞ്ഞത് പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങള്‍. റൂബിള്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. യുക്രൈന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് എത്ര മൂല്യം ഉണ്ടായിരുന്നുവോ അതേ തലത്തിലേക്കാണ് വളര്‍ന്നിരിക്കുന്നത്. ബുധനാഴ്ച്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ 79.7ലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. റഷ്യന്‍ സര്‍ക്കാരിനും പ്രഭുവര്ഗത്തിനുമെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ ഉപരോധങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും വ്ളാദിമിര്‍ പുടിനെയോ സര്‍ക്കാരിനെയോ ബാധിച്ചിട്ടില്ല എന്ന് വ്യക്തം. റഷ്യ എന്തുകൊണ്ട് യുക്രൈനില്‍ നിന്ന് പിന്മാറുന്നില്ല എന്നതിനും കൃത്യമായ ഉത്തരമാണിത്.

വിദേശ കമ്പനികള്‍ പലതും റഷ്യ വിട്ടിരിക്കുകയാണ്. നിലവില്‍ പ്രാദേശിക വാണിജ്യങ്ങള്‍ കൊണ്ടാണ് റഷ്യ ജീവിച്ച് പോകുന്നത്. പക്ഷേ ഉപരോധങ്ങളൊന്നും മൂര്ച്ചയില്ലാത്തതാണെന്ന് പറയുന്നതാണ് ശരി. വിദേശ രാജ്യങ്ങള്‍ പലരും റഷ്യയുടെ എണ്ണയും പ്രകൃതി വാതകവും വേണ്ടവരാണ്. ഇവര്‍ തുടര്‍ന്നും റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ അടക്കം വാങ്ങുന്നുണ്ട്. ഇത് റൂബിളിനുള്ള നേരിട്ടുള്ള പിന്തുണയാണ്. ഈ സാഹചര്യത്തില്‍ റൂബിളിനെ തകര്‍ക്കുക എന്നത് അസാധ്യമായ കാര്യമാണ്. റഷ്യയില്‍ നിന്നുള്ള ക്രൂഡോയിലിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ നിരവധിയാണ്. ഇവര്‍ക്ക് റഷ്യയെ പിണക്കാനാവില്ല. ഇന്ത്യ അടക്കം റഷ്യയില്‍ ക്രൂഡോയില്‍ വാങ്ങുന്നുണ്ട്.
Recommended Video

ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് പൂര്‍ണമായും റഷ്യയെ അകറ്റി നിര്‍ത്തിയാലും ഒന്നും സംഭവിക്കില്ലെന്ന് ബ്ലൂംബര്‍ഗ് ഇക്കണോമിക്സ് പറയുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ഊര്‍ജ കയറ്റുമതിയില്‍ നിന്ന് 321 ബില്യണ്‍ അവര്‍ക്ക് ലഭിക്കും. ഈ വര്‍ഷം മാത്രമുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനവെങ്കിലും റഷ്യക്കുണ്ടാവും. അതേസമയം ഇതിനൊപ്പം റൂബിള്‍ ഡോളറിനെതിരെ കരുത്താര്‍ജിച്ചതോടെ പുടിന് വലിയ വിജയം കൂടിയാണ് റഷ്യയില്‍ നേടാനായിരിക്കുന്നത്. എല്ലാവിധ തിരിച്ചടിയും നേരിട്ട് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പുടിന്റെ കുതിപ്പ്. റഷ്യന്‍ സൈന്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വിമര്‍ശനം നേരിടുകയാണ് യുക്രൈനിലെ ക്രൂരതയുടെ പേരില്‍.

അതേസമയം മികച്ച പിആര്‍ ഉപകരണമായി ഇത് മാറുമെന്ന് ഉറപ്പാണ്. ഉപരോധം റഷ്യയെ ബാധിക്കില്ല എന്ന് പ്രചരിപ്പിക്കാനും ഇത് പുടിനെ സഹായിക്കും. വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്താനും ഇതിലൂടെ റഷ്യക്ക് സാധിക്കും. റൂബിള്‍-ഡോളര്‍ എക്സ്ചേഞ്ച് നിരക്ക് റഷ്യക്കാരെ സംബന്ധിച്ച് പ്രധാനകാര്യമാണ്. പലപ്പോഴായി റഷ്യ എടുത്ത നടപടികള്‍ ഇത് സൂചിപ്പിക്കുന്നത്. 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് ഡോളറുപയോഗിച്ചാണ് റൂബിളിനെ താങ്ങി നിര്‍ത്തിയത്. മൂലധന നിയന്ത്രണത്തിലൂടെ റൂബിളിനെ പിന്തുണയ്ക്കാനാണ് റഷ്യ അന്താരാഷ്ട്ര ഉപരോധത്തിന് ശേഷം തീരുമാനിച്ചത്. റഷ്യയിലെ താമസക്കാരല്ലാത്ത നിക്ഷേപകരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നത് വരെ ഇതിലുണ്ടായിരുന്നു.

റഷ്യന്‍ കമ്പനികളോട് അവരുടെ 80 ശതമാനം വിദേശ കറന്‍സികളെയും റൂബിളിലേക്ക് മാറ്റാനായിരുന്നു പുടിന്റെ നിര്‍ദേശം. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതലാണ് റഷ്യ കയറ്റുമതി ചെയ്യുന്നത്. പ്രധാനമായും ക്രൂഡോയിലും ഗ്യാസുമാണ്. ഇതിലൂടെ റഷ്യന്‍ സമ്പദ് ഘടന ശക്തമായി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ കറന്‍സിയെയും ഇത് ശക്തിപ്പെടുത്തും. ക്രൂഡോയിലിന്റെയും പ്രകൃതി വാതകത്തിന്റെയും വില ഉയരുകയും, വിദേശ രാജ്യങ്ങള്‍ ഇനിയും വാങ്ങുകയും ചെയ്താല്‍ അത് വലിയ നേട്ടമാകും. റൂബിള്‍ ഡോളറിനെതിരെ 78 എന്ന നിലയില്‍ എത്തുമെന്ന് ഉറപ്പാണ്. പുടിന്റെ തിരിച്ചടി ഫലിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications