കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ ഉപഗ്രഹം കേരളത്തില്‍ വീഴുമോ?

  • By Soorya Chandran
Google Oneindia Malayalam News

മോസ്‌കോ: റഷ്യുടെ കൃത്രിമ ഉപഗ്രഹം കോസ്‌മോസ് 1220 ന്റെ ബഹിരാകാശത്തെ പരിപാടികള്‍ തീര്‍ന്നു. ഇനി ഉപഗ്രഹം ഭൂയിലേക്ക് പതിക്കും. അതും ഫെബ്രുവരി 17 തിങ്കളാഴ്ച.

പസഫിക് മഹാസമുദ്രത്തില്‍ എവിടെങ്കിലും ആയിരിക്കും ഉപഗ്രഹം പതിക്കുക എന്നൊക്കെയാണ് റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. പക്ഷേ സാധനം പസഫികില്‍ തന്നെ വീഴണം എന്ന് ഒരു നിര്‍ബന്ധവും ഇല്ലെന്നും വാര്‍ത്തകളുണ്ട്.

Satellite Russia

വേണമെങ്കില്‍ കേരളത്തിലും വന്നു വീഴാം ഈ കാലാവധി കഴിഞ്ഞ ഉപഗ്രഹം. അല്ലെങ്കില്‍ അമേരിക്കയിലോ, റഷ്യയിലോ വീഴാം. ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

പണ്ട് മുതലേ ഭൂമിയിലേക്ക് പതിക്കുന്ന കൃത്രിമ ഉഹഗ്രങ്ങള്‍ മലയാളികളുടെ ഒരു വീക്ക്‌നെസ്സ് ആണ്. കേരളത്തിന്റെ പല ഉള്‍ പ്രദേശങ്ങളിലും സ്പുട്ണിക് എന്നും സ്‌കൈലാബ് എന്നും പേരൂള്ള സ്ഥലങ്ങളുണ്ട്. ഈ ഉപഗ്രഹങ്ങള്‍ വീഴും എന്ന് പ്രചരിപ്പിക്കപ്പെട്ട് സ്ഥലങ്ങള്‍ക്ക് പിന്നീട് ഉപഗ്രഹത്തിന്റെ തന്നെ പേര് ലഭിച്ച ചരിത്രമാണത്.

എന്തായാലും കോസ്‌മോസ് കേരളത്തില്‍ വീഴുമോ എന്ന് ഉറപ്പില്ല. ഇനി അഥവാ വീഴാന്‍ സാധ്യതയുണ്ടെങ്കില്‍ തന്നെ താഴെ വീഴുന്നതിന് മുമ്പ് അതിരെ കരിച്ച് കളയാനുള്ള സാങ്കേതിക വിദ്യയൊക്കെ ഇന്ന് നമ്മുടെ കയ്യില്‍ ഉണ്ട്.

1978 ല്‍ ആണ് റഷ്യ കോസ്‌മോസ് 1220 എന്ന് ഉപഗ്രഹം വിക്ഷേപിച്ചത്.

English summary
Russian Satellite to hit earth by February 17.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X