Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗന്ദര്യം കൂടി; റഷ്യന്‍ വിദ്യാര്‍ത്ഥിനിയെ പെണ്‍കുട്ടികള്‍ റാഗ് ചെയ്തു

കൊര്‍ക്കിനൊ: സ്‌കൂളില്‍ ആദ്യമായെത്തിയ വിദ്യാര്‍ത്ഥികളെ പലതരത്തില്‍ റാഗ് ചെയ്തതായുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ പരിസരത്തുവെച്ചും ഹോസ്റ്റല്‍ മുറിയില്‍ വെച്ചുമെല്ലാം സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തിനിരയാകാത്തവര്‍ അപൂര്‍വമാകും. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു റാഗിംഗ് ആണ് റഷ്യയിലെ ഒരു സ്‌കൂളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

റഷ്യയിലെ കോര്‍ക്കിനൊയിലെ ഒരു സ്‌കൂളിലാണ് സംഭവം. പതിമൂന്നുവയസുള്ള വ്‌ലാദ ഖൊലോദ് എന്ന പെണ്‍കുട്ടിയെ സഹപാഠികളായ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്യുകയായിരുന്നു. സൗന്ദര്യം കൂടി എന്നതായിരുന്നു വ്‌ലാദയുടെ തെറ്റ്. പെണ്‍കുട്ടിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് വലിച്ചിഴച്ച് സ്‌കൂളിനടുത്തുള്ള റോഡിലെത്തിക്കുകയും ശേഷം റോഡിലെ കുഴിയില്‍ കെട്ടിക്കിടക്കുകയായിരുന്ന മലിനജലം ബലമായി കുടിപ്പിക്കുകയും ചെയ്തു.

ragging

മലിനജലം കുടിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചശേഷമായിരുന്നു റാഗിംഗ് സംഘം മലിനജലം കുടിപ്പിച്ചത്. പെണ്‍കുട്ടികളുടെ റാഗിംഗ് അല്‍പം ദൂരെനിന്നും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ രണ്ട് ആണ്‍ കുട്ടികളാണ് സംഭവം പുറത്തുവരാന്‍ കാരണക്കാരായത്.

ഇവര്‍ റാഗിംഗിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ സൈറ്റുവഴി പുറത്തുവിട്ടതോടെ അദ്ധ്യാപകര്‍ വിവരം അറിയുകയും പെണ്‍കുട്ടികളെ താക്കീത് ചെയ്യുകയും ചെയ്തു. നാലു പെണ്‍കുട്ടികളെകൊണ്ടും വ്‌ലാദയോട് പരസ്യമായി മാപ്പു പറയിക്കുകയും ചെയ്തു അദ്ധ്യാപകര്‍. പെണ്‍കുട്ടികളിലൊരാളുടെ ആണ്‍ സുഹൃത്ത് വ്‌ലാദയുടെ സൗന്ദര്യത്തെ പുകഴ്ത്തിയതാണ് ക്രൂരമായ പീഡിനത്തിന് സംഘത്തിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+