മരിച്ചവര്‍ക്കൊപ്പം ചിരിച്ചുക്കൊണ്ട് സെല്‍ഫിയെടുക്കൂ, 50,000 രൂപ സമ്മാനമായി നേടാം
മോസ്‌കോ: മരിച്ചവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഇത്തരം ധൈര്യ ശാലികള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കാനാണ് തീരുമാനം. വ്യത്യസ്തമായ മത്സരവുമായി എത്തിയിരിക്കുന്നത് റഷ്യക്കാരാണ്.
മരിച്ചവര്‍ക്കൊപ്പം ചിരിച്ചുക്കൊണ്ട് സെല്‍ഫിയെടുക്കാനാണ് ഈ മത്സരം ആവശ്യപ്പെടുന്നത്. ഇങ്ങനെ സെല്‍ഫി എടുക്കുന്നവര്‍ക്ക് റഷ്യയിലെ ഒരു പ്രമുഖ സോഷ്യല്‍ മീഡിയ 50,000 രൂപ നല്‍കും. പണം എന്നു കേള്‍ക്കുമ്പോള്‍ കണ്ണു മഞ്ഞളിക്കുന്നവര്‍ക്ക് ഇതൊക്കെ സിംപിളായി തോന്നാം. ഇങ്ങനെ തോന്നുന്നവര്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ വി.കെ ഡോട് കോമിലേക്ക് അയച്ചു കൊടുക്കുക.

ഫേസ്ബുക്ക് പോലെ കോടിക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയാണ് വി.കെ ഡോട് കോം. മരിച്ചവര്‍ക്കൊപ്പം ഒരു സെല്‍ഫി എന്നാണ് ഈ ഫോട്ടോഗ്രാഫി മത്സരത്തിന് നല്‍കിയിരിക്കുന്ന പേര്. മത്സരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേട്ടയുടനെ ഒട്ടേറെപേര്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു തുടങ്ങി.
ഫോട്ടോകളില്‍ നിന്നും ഏറ്റവും നല്ല ചിത്രം തെരഞ്ഞെടുത്ത് സമ്മാനത്തുക നല്‍കുന്നതാണ്. എന്നാല്‍, ഇത്തരം മത്സരവുമായി ബന്ധപ്പെട്ട് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മത്സരത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications