Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വയസ്സുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നു, റഷ്യന്‍ സൈന്യത്തിന്റെ ക്രൂരത

കീവ്: യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന്റെ കൊടുക്രൂരതയാണ് നടക്കുന്നതെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. റഷ്യന്‍ സൈനികര്‍ പത്ത് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ വരെ ക്രൂരമായി പീഡിപ്പിക്കുകയാണ്. ശരീരത്തില്‍ സ്വസ്തികയുടെ ചിഹ്നം വരെ മുദ്ര കുത്തിയിട്ടുണ്ട്. നാസി കാലത്തെ ചിഹ്നത്തോട് സമാനമുള്ള കുരിശ് രൂപത്തിലുള്ള ചിഹ്നമാണ് പെണ്‍കുട്ടികളുടെ ശരീരത്തിലുള്ളത്. യുക്രൈന്‍ പാര്‍ലമെന്റ്ംഗം ലെസിയ വാസിലെങ്കാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പല പെണ്‍കുട്ടികളെയും ജനനേന്ദ്രം തകര്‍ന്ന അവസ്ഥയിലാണ്. അതിക്രൂരമായ പീഡനമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളുടെ മൃതദേഹത്തിലാണ് മുദ്ര കുത്തിയിരിക്കുന്നത്. കൊള്ള, ബലാത്സംഗം, കൊലപാതകങ്ങള്‍ എന്നിവ തുടര്‍ച്ചയായി റഷ്യന്‍ സൈന്യം നടത്തി കൊണ്ടിരിക്കുകയാണ്.

1

യുക്രൈനിലെ ജനവാസമേഖലകളില്‍ റഷ്യ കൂട്ടക്കുരുതിയാണ് നടത്തുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും പോലും വെറുതെ വിടുന്നില്ല. യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഇറീന വെനഡിക്ടോവ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നു. പിടിച്ചെടുക്കുന്ന പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലാക്കാനും ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനുമാണ് റഷ്യന്‍ സൈന്യം കൂട്ടക്കുരുതിയും ബലാത്സംഗവുമെല്ലാം നടത്തുന്നെന്നാണ് ആരോപണം. റഷ്യയില്‍ നിന്ന് 30 ചെറുപട്ടണങ്ങള്‍ യുക്രൈന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സ്ത്രീകളെയും കുട്ടികളെയും വരെ റഷ്യന്‍ സൈന്യം ലക്ഷ്യമിടുന്നതായി വെളിപ്പെടുത്തലുണ്ടായത്. ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമല്‍ പട്ടണങ്ങളില്‍ അടക്കമുള്ള സ്ത്രീകളും പെണ്‍കുട്ടികളുമാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇത്തവണ ധാര്‍മികതയില്ലാത്ത കുറ്റകൃത്യം ചെയ്യുന്നവരുടെ നാടാണ് റഷ്യയെന്ന് പാര്‍ലമെന്റ് അംഗമായ ലെസിയ കുറ്റപ്പെടുത്തുന്നു. അതേസമയം ക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ സ്ത്രീയുടെ ചിത്രങ്ങളും അവര്‍ പങ്കുവെച്ചു. ഈ ചിത്രത്തില്‍ സ്വസ്തിക ചിഹ്നം വ്യക്തമായി കാണാനാകും. നഗരത്തിലാകെ മൃതദേഹങ്ങള്‍ നിറഞ്ഞ് കവിയുകയാണ്. കൂട്ടക്കുഴിമാടങ്ങളാണ് എല്ലായിടത്തുമുള്ളത്. സ്ത്രീകളെ കുടുംബാംഗങ്ങള്‍ക്ക് മുമ്പില്‍ വെച്ച് ആക്രമിക്കുകയും, ബലാത്സംഗം ചെയ്യുകയും ചെയ്യുന്നുണ്ട് റഷ്യന്‍ സൈന്യം. പെണ്‍കുട്ടികളെ മാതാപിതാക്കളുടെ കണ്‍മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്താണ് കൊല്ലുന്നത്. അതേപോലെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിടച്ച് അമ്മമാരെ ബലാത്സംഗം ചെയ്ത് കൊല്ലുന്നു എന്നിങ്ങനെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് യുക്രൈനിലെ ജനവാസ കേന്ദ്രങ്ങളില്‍ നടക്കുന്നതെന്ന് ഇറീന പറഞ്ഞു. നിരായുധരായി കീഴടങ്ങാനെത്തിയവരെ പോലും സൈനികര്‍ വെറുതെ വിട്ടില്ല. ഇവരെ വ്യാപകമായി കൊലപ്പെടുത്തുകയാണ്. കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും റഷ്യന്‍ സൈന്യം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ആരോപിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം നാല് വയസ്സുള്ള മകന്റെ മുന്നിലിട്ട് റഷ്യന്‍ സൈന്യം തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുക്രൈന്‍ യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കീവില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ മാത്രം അകലെ ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹം പുതപ്പ് കൊണ്ട് മൂടിയിട്ടിരിക്കുന്ന ചിത്രം ഫോട്ടോഗ്രാഫര്‍ മിഖായേല്‍ പാലിന്‍ചക് പുറത്തുവിട്ടിരുന്നു. പൂര്‍ണ നഗ്നരായ സ്ത്രീകളുടെ ശരീരം പാതി കത്തിച്ച നിലയിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+