കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക്, എവിടെ വീഴും

  • By ജോണ്‍ തോമസ്
Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന എം27എം കാര്‍ഗോ എയര്‍ക്രാഫ്റ്റാണ് നിയന്ത്രണം വിട്ട് വന്നുകൊണ്ടിരിക്കുന്നതെന്ന് റഷ്യന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.

Russian Space Agency Loses Communication With Spaceship

നിയന്ത്രണം വീണ്ടെടുക്കാന്‍ തീവ്രശ്രമം നടത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ യാതൊരു വിധ പ്രതികരണവും ലഭിക്കുന്നില്ലെന്നതാണ് സത്യം. എപ്പോഴാണ് ഇത് ഭൂമിയില്‍ പതിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല-ആര്‍എഫ്എസ്എ അറിയിച്ചു.

ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ പേടകത്തിന്റെ ഭാവിയെ കുറിച്ചുള്ള അവസാന ചിത്രം വ്യക്തമാകും. ഏപ്രില്‍ 30ന് അന്താരാഷ്ട്രബഹിരാകാശ നിലയത്തിലെത്തുന്ന വിധം തൊടുത്തുവിട്ടതാണിത്.

ഇതിനു മുമ്പും റഷ്യന്‍ ബഹിരാകാശ പേടകങ്ങള്‍ പണിമുടക്കിയിട്ടുണ്ട്. 2011ല്‍ ഫോബോസ് ഗ്രൗണ്ട് ക്രാഫ്റ്റ് എന്ന ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങിയത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.

English summary
An unmanned Russian cargo spacecraft ferrying supplies to the International Space Station is plunging back to Earth and apparently out of control, an official said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X