കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ ടാങ്കറുകള്‍ കീവ് നഗരത്തില്‍: സ്ഥിരീകരിച്ച് യുക്രൈന്‍ പ്രതിരോധ മന്ത്രാലയവും

Google Oneindia Malayalam News

കീവ്: ആക്രമണം തുടങ്ങി 48 മണിക്കൂറിനൂള്ളില്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ പ്രവേശിച്ച് റഷ്യന്‍ സൈന്യം. കീവിലെ ജനവാസ കേന്ദ്രങ്ങളിലൂടെ റഷ്യന്‍ ടാങ്കറുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടുണ്ട്. റഷ്യന്‍ സേന കീവിലെത്തിയ കാര്യം യുക്രൈന്‍ പ്രതിരോധ മന്ത്രാലയലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബെലോണ്‍ മേഖലയില്‍ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും റഷ്യന്‍ ടാങ്കറുകള്‍ക്ക് നേരെ കാര്യമായ പ്രതിരോധം യുക്രൈന്‍ സേനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

Recommended Video

cmsvideo
അപായ സൈറൺ മുഴങ്ങി, ഉക്രൈനിലെ തെരുവുകൾ നിശ്ചലം | Oneindia Malayalam

പാർലമെന്റ് മന്ദിരം, പ്രതിരോധ ആസ്ഥാനം ഉള്‍പ്പടേയുള്ള തന്ത്രപരമായ മേഖലകളാണ് കീവില്‍ സ്ഥിതി ചെയ്യുന്നത്. പ്രതിരോധ ആസ്ഥാനം ഇന്നലെ തന്നെ മിസൈല്‍ ആക്രമത്തിലൂടെ റഷ്യ ഭാഗികമായി തകർത്തിരുന്നു. നിലവില്‍ പാർലമെന്റ് മന്ദിരത്തിന് ഏതാനും കിലോമീറ്ററുകള്‍ക്ക് അപ്പുറത്താണ് റഷ്യന്‍ ടാങ്കറുകള്‍ ഇപ്പോഴുള്ളത്. യുക്രൈന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവും വസതിയും സ്വകാര്യ വസതിയും കീവിലുണ്ട്. ഇവയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരിക്കും കീവിലെത്തിയ റഷ്യന്‍ സേനയുടെ ലക്ഷ്യം.

ukraine

യുക്രൈൻ തലസ്ഥാനമായ കീവിൽ സൈന്യം പൊതുജനങ്ങൾക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ കാര്യമായ ചെറുത്ത് നില്‍പ്പ് എവിടേയും ദൃശ്യമല്ല. മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെയായിരുന്നു ഒറ്റയ്ക്ക് പോരാടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ പ്രഖ്യാപനം.

'നാദിർഷയെ സുനി ജയിലില്‍ നിന്നും വിളിച്ചിട്ടുണ്ട്': വെളിപ്പെടുത്തലുമായി ജിന്‍സണ്‍''നാദിർഷയെ സുനി ജയിലില്‍ നിന്നും വിളിച്ചിട്ടുണ്ട്': വെളിപ്പെടുത്തലുമായി ജിന്‍സണ്‍'

English summary
Russian tankers in Kiev: confirmed by the Ministry of Defense of Ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X