കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചു, ക്രിമിയ പിടിച്ചെടുത്തു

Google Oneindia Malayalam News

മോസ്‌കോ: അമേരിക്കയുടെ ഭീഷണി വകവെയ്ക്കാതെ റഷ്യ ഉക്രെയ്‌നിലേക്ക് സൈനിക നീക്കം നടത്തി. റഷ്യന്‍ പാര്‍ലമെന്റിന്റെ അനുമതി ലഭിച്ച ഉടന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ഇതു സംബന്ധിച്ച ഉത്തരവ് നല്‍കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നിട്ടുണ്ട്.

റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയയിലേക്കാണ് സൈനിക നീക്കം നടന്നത്. ഉക്രെയ്‌നില്‍ ഇടക്കാല സര്‍ക്കാറിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുകയാണ്. റഷ്യന്‍ പക്ഷപാതിയായ വിക്ടര്‍ യാനുകോച്ചിയെ ഉക്രെയ്ന്‍ പാര്‍ലമെന്റ് പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

Russian Army

റഷ്യന്‍ പട്ടാളക്കാരുടെ സഹായത്തോടു കൂടി ക്രിമിയയിലെ രണ്ട് വിമാനത്താവളങ്ങള്‍ വിമതര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സ്വയം ഭരണ പ്രവിശ്യയില്‍ റഷ്യന്‍ അനുകൂല സര്‍ക്കാറാണ് നിലവിലുള്ളത്. ഉക്രെയ്‌നിനെ നാറ്റോ സേനയുടെ ഭാഗമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ ചെറുക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നു കരുതുന്നവരുണ്ട്. വിമതര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി രാജ്യത്തെ രണ്ടു കഷണമാക്കുന്നതിലൂടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയുമെന്ന് പുടിന്‍ കണക്കുകൂട്ടുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

യൂറോപ്യന്‍ യൂനിയനുമായുള്ള കരാറില്‍ ഒപ്പിടുന്നതില്‍ നിന്നു പിന്‍വാങ്ങിയതാണ് യാനുകോച്ചിക്കെതിരേയുള്ള പ്രക്ഷോഭം ശക്തമാകാന്‍ കാരണമായത്.

English summary
The upper house of Russian parliament on Saturday has approved the use of Russian troops on Ukrainian territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X