Get Updates
Get notified of breaking news, exclusive insights, and must-see stories!

തിളച്ച ചോക്ലേറ്റില്‍ വീണു; 24കാരിയുടെ ശരീരത്തില്‍ ശേഷിച്ചത് ഒരു കാല്‍ മാത്രം, ദാരുണ മരണം

തന്‍റെ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ സ്വറ്റ്ലാന ചോക്ലേറ്റ് ടാങ്കിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിന് മറ്റൊരു മറുവാദവമുണ്ട്.

പറയുമ്പോള്‍ തന്നെ നമ്മുടെ വായില്‍ വെള്ളമൂറുന്ന ചോക്ലേറ്റിന് ഒരാളെ കൊല്ലാനുള്ള കരുത്തുണ്ടോ? ഇല്ലെന്നു പറയാന്‍ വരട്ടെ. എന്നാല്‍ അതും സംഭവിച്ചു. റഷ്യയില്‍ 24കാരിയായ സ്വറ്റ്‌ലാന റോസ്‌ലിനയുടെ മരണത്തിന് ഉത്തരവാദി ചോക്ലേറ്റാണെന്നതാണ് യാഥാര്‍ഥ്യം.

മോസ്‌കോയിലെ ഫെഡോര്‍സോവോയിലുള്ള മധുരപലഹാരങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ ഉരുക്കിയ ചോക്ലേറ്റ് സൂക്ഷിച്ച വലിയ ടാങ്കിലേക്ക് വീണാണ് റോസ്‌ലിയുടെ ദാരുണ അന്ത്യം.

പലഹാരങ്ങള്‍ക്കായി തയ്യാറാക്കി വച്ച മിശ്രിതത്തിലേക്ക് തന്റെ മൊബൈല്‍ ഫോണ്‍ വീണപ്പോള്‍ അത് എടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ ചോക്ലേറ്റ് ടാങ്കിലേക്ക് വീണതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് റോസ്‌ലിന.

എല്ലാം ചോക്ലേറ്റെടുത്തു; ബാക്കിയായത് കാലുകള്‍ മാത്രം

ചോക്ലേറ്റ് ടാങ്കിലേക്ക് വീണ റോസ്‌ലിനയുടെ ശരീരത്തിനായി തപ്പിയപ്പോള്‍ ലഭിച്ചത് കാലുകള്‍ മാത്രം. മറ്റു ശരീര ഭാഗങ്ങള്‍ അലിഞ്ഞുപോയതായി പോലിസ് അറിയിച്ചു.

മരണത്തില്‍ രണ്ടു വാദങ്ങളും

തന്റെ മൊബൈല്‍ ഫോണ്‍ തിരയാനുള്ള ശ്രമത്തിനിടെയാണ് റോസ്‌ലിന ചോക്ലേറ്റ് ടാങ്കിലേക്ക് വീണതെന്നാണ് ഫാക്ടറിയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം.
എന്നാല്‍ ഇതിനു മറ്റൊരു മറുവാദവുമുണ്ട്. വലിയ സഞ്ചിയില്‍ നിന്നു വിവിധ സാധനങ്ങള്‍ക്ക് പുറത്തേക്ക് എടുത്തു മാറ്റുന്നതിനിടെയാണ് റോസ്‌ലിന വീണതെന്നാണ് ചിലര്‍ പറയുന്നത്.

അവരെ തനിച്ചാക്കി റോസ്‌ലിന്‍ മടങ്ങി

റോസ്‌ലിനയുടെ മരണത്തോടെ ഇവരുടെ അഞ്ചു വയസ്സില്‍ താഴെയുള്ള രണ്ടു കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതായി. വ്‌ളാഡിമിറാണ് റോസ്‌ലിന്റെ ഭര്‍ത്താവ്.

 പോലിസ് അന്വേഷണമാരംഭിച്ചു

സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മൊബൈല്‍ എടുക്കാനുള്ള ശ്രമത്തിലാണോ റോസ്‌ലിന ചോക്ലേറ്റ് ടാങ്കില്‍ വീണത് അതോ സഞ്ചിയില്‍ നിന്നു സാധനങ്ങള്‍ പുറത്തേക്ക് എടുത്തു മാറ്റുന്നതിനിടെയാണോ ഇതുണ്ടായെന്നത് എന്നാണ് അന്വേഷണം.

സമീപവാസി പറയുന്നത്

വീട്ടിലെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴോണ് ഫാക്ടറിയില്‍ നിന്ന് ശവശരീരം പുറത്തേക്ക് കൊണ്ടുപോവുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.

ഉടന്‍ തന്നെ ഇവിടേക്ക് ഓടിയെത്തിയപ്പോഴാണ് ഒരു യുവതി ചോക്ലേറ്റ് ടാങ്കില്‍ വീണ് മരിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സമീപവാസി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+