കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ കൂട്ടപ്പലായനം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി: എണ്ണവിലയിലെ ഇടിവും പ്രതിസന്ധി

Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസ് പ്രതിസന്ധിയും എണ്ണവിലയും കുറഞ്ഞതിനെത്തുടർന്ന് പ്രവാസികളുടെ പലായനം വർധിക്കുന്നതായി റിപ്പോർട്ട്. ഈ സാഹചര്യം നിലനിൽക്കെ ജിസിസി രാജ്യങ്ങളിലെ ജനസംഖ്യയിൽ കഴിഞ്ഞ വർഷം മാത്രം ഏകദേശം 4 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്. എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്. പ്രവാസി തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് അറബ് സമ്പദ് വ്യവസ്ഥയിലെ വൈവിധ്യ വൽക്കരണത്തെ ബാധിക്കുമെന്നാണ് റേറ്റിംഗ് ഏജൻസി സാക്ഷ്യപ്പെടുത്തുന്നത്.

കാപ്പന്‍ വിഭാഗത്തിന് 3 സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ്, പാര്‍ട്ടി 22ന് ശേഷം, ശശീന്ദ്രനെ പൂട്ടുമോ?കാപ്പന്‍ വിഭാഗത്തിന് 3 സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ്, പാര്‍ട്ടി 22ന് ശേഷം, ശശീന്ദ്രനെ പൂട്ടുമോ?

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

 ജനസംഖ്യാ വ്യതിയാനം

ജനസംഖ്യാ വ്യതിയാനം

കൊവിഡ് വ്യാപനത്തിനിടെ ഗള്‍ഫ് മേഖലയിലെ ജനസംഖ്യാ വ്യതിയാനത്തിന്റെ സൂചനയായിത്തന്നെ കണക്കാക്കാം. സ്വദേശികളെ അപേക്ഷിച്ച് ജിസിസി രാജ്യങ്ങളിൽ വിദേശികളുടെ പങ്കാളിത്തിൽ 2023 ഓടെ കുറവ് സംഭവിക്കും. തൊഴിൽ മേഖലയിലെ ഇടിവും എണ്ണ ഇതര മേഖലകളിലെ ഇടിവുമാണ് ഇത്തരത്തിൽ പ്രവാസികള്‍ കൂട്ടത്തോടെ പലായനം ചെയ്യാനുള്ള കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദേശീയ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 വരെ മേഖലയിലെ വിദേശികളുടെ അനുപാതം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 സ്വദേശിവൽക്കരണങ്ങള്‍

സ്വദേശിവൽക്കരണങ്ങള്‍

ധനകാര്യ സേവനങ്ങൾ മുതൽ ആരോഗ്യ സംരക്ഷണം, നിർമ്മാണം വരെയുള്ള മേഖലകളിലെ ഗൾഫ് രാജ്യങ്ങൾ വിദേശ തൊഴിലാളികളെയാണ് വളരെയധികം ആശ്രയിക്കുന്നത്. എന്നാൽ സ്വദേശികൾക്കിടയിൽ
വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്‌ക്കെതിരെ പോരാടുന്നതിന് തൊഴിലാളികളെ
സ്വദേശിവൽക്കരണത്തിന് ശ്രമങ്ങൾ ശക്തമാക്കിയിട്ടുള്ളത്.

തിരിച്ചടിയ്ക്ക് സാധ്യത

തിരിച്ചടിയ്ക്ക് സാധ്യത

ദേശീയ ജനസംഖ്യയിൽ മാനവിഭവശേഷി വർധിപ്പിക്കുകയും തൊഴിൽ വിപണിയിൽ പുരോഗതി ഉണ്ടാക്കുകയും ചെയ്തില്ല എങ്കിൽ ജിസിസി രാജ്യങ്ങളിലെ ഉൽപ്പാദന ക്ഷമത, സാമ്പത്തിക വൈവിധ്യവൽക്കരണം, വരുമാനം എന്നിവ ദീർഘകാലത്തേക്ക് സ്തംഭിക്കുന്ന സാഹചര്യമുണ്ടാകാമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

 ജിസിസി രാജ്യങ്ങള്‍ക്ക് ഭീഷണി

ജിസിസി രാജ്യങ്ങള്‍ക്ക് ഭീഷണി

സൌദി അറേബ്യയ്ക്ക് പുറമേ യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, മാൻ എന്നിങ്ങനെ ആറ് ജിസിസി രാജ്യങ്ങളും വ്യാവസായിക രംഗതത് വിദേശികളായ തൊഴിലാളികളെയാണ് കൂടുതലായി ആശ്രയിച്ചുവരുന്നത്. ജിസിസി രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ശക്തിയിൽ 90 ശതമാനത്തോളം വിദേശികളാണ്.

പ്രതിസന്ധിക്ക് കാരണം

പ്രതിസന്ധിക്ക് കാരണം

ജിസിസി രാജ്യങ്ങളിലെ എണ്ണവില ഇടിഞ്ഞതും ആരോഗ്യമേഖലയിലെ ആഗോള അടിയന്തരാവസ്ഥയുമാണ് പ്രധാനമായും ഊർജ്ജരംഗത്തെ ആശ്രയിക്കുന്ന സാമ്പത്തിക രംഗത്തെ പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുള്ളത്. തൊഴിൽ വിസയിൽ ജിസിസി രാജ്യങ്ങളിലേക്ക് ജോലി തേടിയെത്തിയ പ്രവാസികളിൽ നല്ലൊരു ഭാഗം രാജ്യംവിട്ട് പോകുന്നതിന് ഇത് കാരണമാകുകയും ചെയ്തിട്ടുണ്ട്.

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
S&P says Gulf expat exodus could continue until 2023, and became threat to economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X