കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറി ആക്രമണം; പാക്കിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനവുമായി നേപ്പാള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സാര്‍ക്ക് ഉച്ചകോടി മുടങ്ങിയതോടെ പാക്കിസ്ഥാനെതിരെ പരോക്ഷവിമര്‍ശനവുമായി നേപ്പാള്‍ രംഗത്തെത്തി. സാര്‍ക്ക് രാജ്യങ്ങള്‍ തങ്ങളുടെ പ്രദേശത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നേപ്പാള്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും പിന്മാറിയതോടെയാണ് നേപ്പാള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അധ്യക്ഷപദവി അലങ്കരിക്കുന്നത് നേപ്പാള്‍ ആണ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള സമാധാനവും സഹവര്‍ത്തിത്വവും നിലനില്‍ക്കണമെങ്കില്‍ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നിര്‍ബന്ധമായും മാറ്റിവെക്കണമെന്ന് നേപ്പാള്‍ വ്യക്തമാക്കി.

 uri-attack-

നേപ്പാള്‍ എല്ലാക്കാലവും ഭീകരതയ്ക്ക് എതിരാണ്. ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനെ നേപ്പാള്‍ അനുകൂലിക്കില്ല. ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള ആഗോള പോരാട്ടത്തെ നേപ്പാളും പിന്തുണയ്ക്കുന്നുണ്ടെന്നും നേപ്പാള്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. എട്ട് രാജ്യങ്ങളാണ് സാര്‍ക്ക് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്.

ഇവരില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാന്, ഭൂട്ടാന്‍, മാലെ ദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ നവംബറില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും പിന്മാറിയിരുന്നു. ഉറിയില്‍ ഇന്ത്യന്‍ സൈനികകേന്ദ്ര ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു രാജ്യങ്ങള്‍ പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടിയില്‍ നിന്നും പിന്മാറിയത്. ഇതേ തുടര്‍ന്ന് സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചിരിക്കുകയാണ്.

English summary
Saarc members must ensure their territory is not used for terror: Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X