കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപും പിന്മാറി; പാകിസ്ഥാന്‍ ദക്ഷിണേഷ്യയില്‍ ഒറ്റപ്പെടുന്നു...

  • By അക്ഷയ്‌
Google Oneindia Malayalam News

മാലി: സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് മാലിദ്വീപും പിന്മാറി. ഇസ്ലാമാബാദിലാണ് പത്തൊന്‍പതാമത് സാര്‍ക്ക് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. മാലിദ്വീപ് കൂടി പിന്മാറിയതോടെ ദക്ഷണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടു.

അംഗരാജ്യങ്ങള്‍ എല്ലാം പങ്കെടുത്താല്‍ മാത്രമേ സമ്മേളനം നടത്താവൂ എന്ന് മാലിദ്വീപ് അറിയിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് അംഗരാജ്യങ്ങള്‍ പിന്മാറിയതോടെ സാര്‍ക്ക് സമ്മേളനം മാറ്റിവെച്ചതായി പാകിസ്ഥാന്‍ അറിയിച്ചു. എന്നാല്‍ പുതുക്കിയ തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

SAARC

ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് സാര്‍ക്ക് സ്‌മ്മേളനത്തില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. അതോടെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും പിന്മാറുകയായിരുന്നു. അതേസമയം സാര്‍ക്ക് സമ്മേളനം അട്ടിമറിക്കാന്‍ ഇന്ത്യ പ്രചാരവേല നടത്തുന്നുവെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍:

ഇന്ത്യയുടെ ആണവായുധങ്ങള്‍ ശാസ്ത്രീയം, പാകിസ്താനെ പേടിക്കണമെന്ന് അമേരിക്ക

സാര്‍ക് ഉച്ചകോടി റദ്ദാക്കി, ലോകരാജ്യങ്ങള്‍ പാകിസ്താനെതിരെ!!!

English summary
The Indian campaign to isolate Pakistan in the aftermath of Uri attack has worked with Maldives becoming the fifth country today confirming that it will not participate in the annual SAARC summit which is scheduled in November this year in Islamabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X