സൂപ്പര്‍ ഡാഡി സച്ചിന്!! യൂനിസെഫ് സൂപ്പര്‍ ഡാഡി ക്യാംപെയ്ന് നയിക്കാന്‍ സച്ചിനും...
സൂപ്പര്‍ ഡാഡിമാരുടെ കൂടെ യൂനിസെഫ് ക്രിക്കറ്റ് ദൈവം സച്ചിന് തെന്‍ഡുല്‍ക്കറിനെയും തിരഞ്ഞെടുത്തിരിക്കുന്നു. ലോക പിതൃദിനത്തോടനുബന്ധിച്ചാണ് യൂനിസെഫ് 'സൂപ്പര്‍ ഡാഡി' ക്യാംപെയ്നിങ് നടത്തുന്നത്. കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയില്‍ പിതാക്കന്മാര്ക്ക് ഏതെല്ലാം വിധത്തില്‍ പങ്കു വഹിക്കാന്‍ കഴിയും എന്നതിനാണ് സൂപ്പര്‍ ഡാഡി ക്യാംപെയ്ന് ഊന്നല്‍ കൊടുക്കുന്നത്.
സച്ചിനെ കൂടാതെ കായിക, വിനോദ രംഗങ്ങളിലുള്ള മറ്റു പലരും ക്യാംപെയ്ന്റെ മുന്‍നിരയില്‍ ഉണ്ടാകും. ഡേവിഡ് ബെക്കാം, നൊവാക്ക് ദ്യോക്കോവിച്ച്, മഹര്‍ഷല അലി, ലൂയിസ് ഹാമില്ട്ടണ്, ഹ്യൂ ജാക്ക്മാന് എന്നിവരും സൂപ്പര്‍ ഡാഡി ക്യാംപെയ്ന്റെ പ്രചാരണാര്‍ത്ഥം രംഗത്തെത്തും. സെലിബ്രിറ്റി അച്ഛന്മാരുടെ മക്കളുമൊത്തുള്ള ഫോട്ടോകള്‍ ക്യാംപെയ്നിലുടനീളം പ്രദര്‍ശിപ്പിക്കും.

താന്‍ ഇന്ന് എന്തായിരിക്കുന്നുവോ അതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് തന്റെ അച്ഛനാണെന്നും തനിക്ക് സ്നേഹവും സ്വാതന്ത്ര്യവും പരിഗണനയും നല്‍കിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും സച്ചിന് പറഞ്ഞു. ഒരച്ഛനെന്ന നിലക്ക് തന്റെ കുട്ടിയുടെ വളര്‍ച്ചയില്‍ തനിക്ക് പല രീതീയിലും പങ്കു വഹിക്കാനാകുമെന്ന് നൊവാക്ക് ദ്യോക്കോവിച്ച് പറഞ്ഞു.
നല്ലൊരച്ഛനാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ധാരാളം വെല്ലുവിളികള്‍ അടങ്ങിയതാണ്. ലോകം മുഴുവനുമുള്ള എല്ലാ പിതാക്കന്മാരെയും പ്രോത്സാഹിപ്പിക്കാനാണ് ഈ ക്യാംപെയ്നിങ്. അങ്ങനെ എല്ലാവര്ക്കും സൂപ്പര്‍ ഡാഡിമാരാകാം, യൂനിസെഫ് ഗുഡ്വില് അംബാസിഡര്‍ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications