സച്ചിന്‍ ഇനി യാത്രയുടെ ലോകത്ത്
മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരം വിടവാങ്ങുന്നത് ക്രിക്കറ്റില്‍ നിന്ന് മാത്രമാണ്. ആരാധകരുടെ മനസ്സിലും കളിക്കളത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം എന്നും ഉണ്ടാകും. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന സച്ചില്‍ ഇനി അദ്ദേഹത്തിന്റെ കൂടുതല്‍ സമയങ്ങളും ചിലവഴിക്കുന്നത് യാത്രകള്‍ക്ക് വേണ്ടിയാകും. യുഎഇലെ പ്രമുഖ ട്രാവല്‍ വെബ്‌സൈറ്റായ മുസാഫിര്‍.കോ(musafir.com)ന്റെ ബ്രാന്റ് അംബാസിഡറാണ് സച്ചിന്‍.
2007 ആഗസ്തില്‍ മുഹമ്മദ് അല്‍ താനി, സച്ചിന്‍ ഗദോയ, അല്‍ബേര്‍ട്ട് ഡൈസ് എന്നിവര്‍ ചേര്‍ന്നാണ് ഈ വെബ്‌സൈറ്റിന് രൂപം നല്‍കിയത്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ഹോട്ടലുകള്‍ ബുക്ക് ചെയ്യാനും തുടങ്ങി യാത്രയുടെ എല്ലാ വിവരങ്ങളുമറിയാന്‍ ഈ വെബ്‌സൈറ്റ് സഹായിക്കും. യുഎഇലെ പ്രമുഖ ട്രാവല്‍ വെബ്‌സൈറ്റായി മാറണം എന്നാഗ്രഹിച്ച മുസാഫില്‍.കോമിന് നിലവില്‍ 2,000ല്‍ അധികം ശാഖകളുണ്ട്.

യാത്ര സംബന്ധമാചയ വിവരങ്ങള്‍ക്ക് നിരവധി വെബസൈറ്റുകല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതില്‍ മുന്‍ നിരയില്‍ തന്നെ നില്‍ക്കാനാണ് മുസാഫിര്‍.കോമിന്റെ ആഗ്രഹം. അതിന് വേണ്ടിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ തന്നെ പങ്കാളിയായി കൂട്ടുപിടിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സച്ചില്‍ ഈ കമ്പിക്കൊപ്പം പ്രവര്‍ത്തിക്കുന്നു. 2012ല്‍ ആരംഭിച്ച യാത്ര ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ(yatra online Pvt. Ltd) ബ്രാന്റ് അംബാസിഡറാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാനും












Click it and Unblock the Notifications