പണി പോയ അവതാരക ചാനല്‍ സിഇഓയ്ക്ക് മുട്ടന്‍ പണികൊടുത്തു.. പീഡിപ്പിച്ചെന്ന് പരാതി!
വാഷിംഗ്ടണ്‍: ജോലി ചെയ്യുന്ന ടി വി ചാനലില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നാല്‍ എന്ത് ചെയ്യും. അതും ലോകം അറിയുന്ന ഒരു അവതാരക. അവതാരക മാത്രമോ, മുന്‍ മിസ് അമേരിക്ക. സി ഇ ഒയ്‌ക്കെതിരെ നേരെ ഒരു പരാതി അങ്ങ് കൊടുത്തു. വെറും പരാതി അല്ല. പീഡനക്കേസിന് തന്നെ. സി ഇ ഒയുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് നിന്നുകൊടുക്കാത്തത് കൊണ്ടാണ് തന്നെ ചാനലില്‍ നിന്നും പറഞ്ഞയച്ചത് എന്നാണ് പരാതി.
ഫോക്‌സ് ന്യൂസ് അവതാരകയും മുന്‍ മിസ് അമേരിക്കയുമായ ഗ്രേചന്‍ കാള്‍സനാണ് ജോലി പോയതിന് പിന്നാലെ ചാനല് സി ഇ ഒയ്‌ക്കെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയത്. 1989 ലെ മിസ് അമേരിക്കയായിരുന്നു കാള്‍സന്‍. സി ബി എസ് ന്യൂസില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ 1989 ലാണ് ഫോക്‌സ് ന്യൂസില്‍ ജോയിന്‍ ചെയ്തത്.

പതിറ്റാണ്ടുകള്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നാണ് കാള്‍സന് ഇറങ്ങേണ്ടി വന്നത്. ഫോക്‌സ് ന്യൂസ് ചെയര്‍മാനും സി ഇ ഒയുമായ റോജര്‍ ഐല്‍സിനെതിരെയാണ് കാള്‍മാന്‍ ന്യൂ ജഴ്‌സി സ്‌റ്റേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഐല്‍സിന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ കാള്‍സനെ ഒതുക്കുകയും ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു എന്നാണ് പരാതി.
ഫോക്‌സ് ന്യൂസിലെ പ്രശസ്ത മോര്‍ണിങ് ഷോയായ ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സിന്റെ അവതാരകയാണ് കാള്‍സന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ ഷോ തുടരുന്നു. കാള്‍സന്റെ പരാതിയോട് പ്രതികരിക്കാന്‍ ഫോക്‌സ് ന്യൂസ് ഇതുവരെ തയ്യാറായിട്ടില്ല. റിപ്പബ്ലിക്കന്‍ പ്രസിഡണ്ടിന്റെ മുന്‍ ഉപദേശകനാണ് ഐല്‍സ്. മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ ടീമിലെ പ്രമുഖനാണ് ഇദ്ദേഹം.












Click it and Unblock the Notifications