ഇന്ത്യക്കാരെ തെറിവിളിച്ച പാക് നടന്‍ മാപ്പു പറഞ്ഞു
ലണ്ടന്‍: ഇന്ത്യക്കാരെയും ഇന്ത്യന്‍ പ്രധാനമന്ത്രിയെയും തെറിവിളിച്ച് വിവാദത്തിലായ പാക്കിസ്ഥാനി വംശജനായ ബ്രിട്ടീഷ് നടന്‍ ക്ഷമ ചോദിച്ചു. ഇന്ത്യക്കാര്‍ക്കെതിരെ പ്രത്യേക വികാരപ്രകടനം നടത്തിയത് അപ്പോഴത്തെ സാഹചര്യത്തിലാണെന്നും നിരുപാധികം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ക്ഷമ ചോദിക്കുന്നതായും നടന്‍ മാര്‍ക്ക് അന്‍വര്‍ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്ന അവസരത്തിലാണ് പ്രശസ്തമായ ബ്രിട്ടീഷ് ടിവി പരിപാടി കൊറോണേഷന്‍ സ്ട്രീറ്റിലെ നടന്‍ മാര്‍ക്ക് അന്‍വര്‍ ഇന്ത്യക്കാരെ തെറിവിളിച്ചത്. ഇന്ത്യന്‍ സൈന്യം കാശ്മീരിലെ സഹോദരങ്ങളെ കൊന്നൊടുക്കുകയാണെന്ന് ഇയാള്‍ ട്വിറ്ററില്‍ ആരോപിച്ചിരുന്നു.

ഇതിനുശേഷം ഇന്ത്യക്കാരെയും ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അശ്ലീല തെറി ഉപയോഗിച്ച് സംബോധന ചെയ്യുകയും ചെയ്തു. സംഭവം ഏറെ വിവാദമായതിനെ തുടര്‍ന്ന് നടനെ ചാനല്‍ പരിപാടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍, താനൊരിക്കലും മോശമായ രീതിയില്‍ പെരുമാറാന്‍ പാടില്ലായിരുന്നെന്ന് തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോയില്‍ അന്‍വര്‍ പറഞ്ഞു.
ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതാണ് തന്റെ വാക്കുകള്‍. തന്റെ വാക്കുകള്‍ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും അതിയായി വേദനിപ്പിച്ചു. അതുകൊണ്ടുതന്നെ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരില്‍ നടക്കുന്ന ചില രംഗങ്ങളുടെ ചിത്രങ്ങളാണ് തന്നെ അതിരുകടന്ന പരാമര്‍ശത്തിനിടയാക്കിയതെന്നും നടന്‍ പറയുന്നുണ്ട്.












Click it and Unblock the Notifications