സുരക്ഷയില്‍ മിഡിലീസ്റ്റ് നഗരങ്ങളില്‍ ഒന്നാമത് അബുദാബി, രണ്ടാമത് ദോഹ
അബുദാബി: ജീവിത സുരക്ഷയും കുറ്റകൃത്യ നിരക്കുകളും സംബന്ധിച്ച ഇക്കണോമിക്സ് ഇന്റലിജന്‍സ് യൂനിറ്റിന്റെ സേഫ് സിറ്റീസ് ഇന്റക്സ് 2017 പ്രകാരം കുറ്റകൃത്യം ഏറ്റവും കുറവുള്ള മിഡിലീസ്റ്റ് നഗരങ്ങളില്‍ ഒന്നാം സ്ഥാനം അബൂദബിക്ക്. ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് രണ്ടാം സ്ഥാനത്ത്. ലോകാടിസ്ഥാനത്തില്‍ ടോക്കിയോയ്ക്കാണ് ഒന്നാം സ്ഥാനം. സിംഗപ്പൂരും ഒസാക്കയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആഗോളനഗരങ്ങളില്‍ അബൂദബിക്ക് 28ഉം ദോഹയ്ക്കും 30ഉമാണ് സ്ഥാനം.
89.8 പോയിന്റുകളുമായാണ് ടോക്കിയോ മുന്നിലെത്തിയത്. 2015ലും ടോക്കിയോ തന്നെയായിരുന്നു മുന്നില്‍. രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇത്തവണ മാറ്റമില്ല. തെരഞ്ഞെടുക്കപ്പെട്ട 60 രാജ്യങ്ങളില്‍ സുരക്ഷ ഏറ്റവും കുറഞ്ഞ രാജ്യം പാകിസ്താനിലെ കറാച്ചിയാണ്. 38.77 ആണ് കറാച്ചിയുടെ പോയിന്റ്. യാങ്കോണും ധക്കയുമാണ് തൊട്ടുമുകളില്‍. പോയിന്റുകള്‍ യഥാക്രമം 46.47ഉം 47.37ഉം.

ഇന്ത്യന്‍ നഗരങ്ങളില്‍ ഡല്‍ഹിയും മുംബൈയുമാണ് 60 നഗരങ്ങളില്‍ സ്ഥാനം പിടിച്ചത്. ഡല്‍ഹി 62.34 പോയിന്റുകളുമായി 43ാം സ്ഥാനത്തും 61.84 പോയിന്റുകളുമായി മുംബൈ 45ാം സ്ഥാനത്തുമാണുള്ളത്. 76.91 പോയിന്റുകളോടെയാണ് അബൂദബി മേഖലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ദോഹയ്ക്ക് 73.59 പോയിന്റ് ലഭിച്ചു. സുരക്ഷിതമായ ആദ്യ 60 രാജ്യങ്ങളില്‍ മിഡിലീസ്റ്റിലെ കുവൈത്ത് സിറ്റി (36), സൗദിയിലെ ജിദ്ദ (42), റിയാദ് (47) എന്നിവയുമുണ്ട്.
പകലും രാത്രിയും നഗരത്തിലൂടെയുള്ള യാത്രാ സുരക്ഷ, വ്യക്തിഗത സുരക്ഷ, ആരോഗ്യ സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയാറാക്കുന്നത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications