കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന് അഭയം നല്‍കിയത് മലേഷ്യ!! തെളിവുകള്‍ പുറത്ത്, ഇന്ത്യയോട് ചെയ്തത് ക്രൂരത!

Google Oneindia Malayalam News

ക്വാലാലംമ്പൂര്‍: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക് മലേഷ്യയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളും ഭീകരവാദക്കേസുകളുമുള്‍പ്പെടെയുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനിരിക്കെയാണ് വിവാദ മുസ്ലിം പണ്ഡിതനും ടിവി പ്രാസംഗികനുമായ സാക്കിര്‍ നായിക് മലേഷ്യയിലെ മുസ്ലിം പള്ളിയില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകരുമായി സംസാരിച്ച സാക്കിര്‍ നായിക് അവര്‍ക്കൊപ്പം സെല്‍ഫികളും എടുത്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഈ സംഭവം.

അപൂര്‍വ്വമായി മാത്രം പൊതുസ്ഥങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള സാക്കിര്‍ നായിക് ബോഡി ഗാര്‍ഡിനൊപ്പമാണ് മലേഷ്യയിലെ പുത്ര മുസ്ലിം പള്ളിയിലെത്തിയത്. പ്രധാനമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും ആരാധനയ്ക്കെത്തുന്ന മുസ്ലിം പള്ളിയിലാണ് സാക്കിര്‍ നായിക് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മലേഷ്യയില്‍ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് നായിക്ക് എത്തിയതെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.

 ബ്രിട്ടന്‍ കൈവിട്ടു മലേഷ്യ താങ്ങായി

ബ്രിട്ടന്‍ കൈവിട്ടു മലേഷ്യ താങ്ങായി

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളും വര്‍ഗ്ഗീയത വളര്‍ത്തുന്ന പ്രഭാഷണങ്ങളെയും തുടര്‍ന്ന് ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്തിയ നായിക്കിനാണ് സര്‍ക്കാരിന്‍റെ ഒത്താശയോടെ അമേരിക്ക സ്ഥിര താമസത്തിനുള്ള അനുമതി നല്‍കി പാര്‍പ്പിച്ചിട്ടുള്ളത്.

മത പ്രചാരണത്തിന്

മത പ്രചാരണത്തിന്

സാക്കിര്‍ നായിക്കിന്‍റെ സാന്നിധ്യം ക്രിസ്ത്യനികള്‍ ന്യൂനപക്ഷമായ മലേഷ്യയില്‍ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനുള്ള നീക്കമായും വിമര്‍ശകര്‍ കണക്കാക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് പുറമേ ഹിന്ദുക്കളും ബുദ്ധമതസ്ഥരുമാണ് മലേഷ്യയിലെ ജനത. മലേഷ്യയിലെ ​പരമ്പരാഗത മലായ് മുസ്ലിങ്ങളെ പ്രീതിപ്പെടുത്താനുള്ള മലേഷ്യയിലെ ഭരണകക്ഷിയുടെ ശ്രമം 2018ലെ പ്രധാനമന്തി തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ തലത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.

നായിക്കിനെതിരെ കുറ്റപത്രം

നായിക്കിനെതിരെ കുറ്റപത്രം

മതസംഘടനകള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ആഴ്ച എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തീവ്ര മത പ്രഭാഷണങ്ങള്‍, പൊതു പ്രഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്ത് മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് നീക്കം.

 സ്ത്രീകളോട് പ്രതികരിക്കില്ല

സ്ത്രീകളോട് പ്രതികരിക്കില്ല

പുത്ര മുസ്ലിം പള്ളിയില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ട സാക്കിര്‍ നായിക്കിനോട് സംസാരിച്ച റോയിറ്റേഴ്സ് മാധ്യമപ്രവര്‍ത്തകയോട് സ്ത്രീകളോട് പരസ്യമായി സംസാരിക്കാനുള്ള സമയമല്ല ഇതെന്നാണ് പ്രതികരിച്ചത്. ഇന്ത്യയില്‍ സാക്കിര്‍ നായിക്കിനെതിരെയുള്ള അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. നായിക്കിന് അഞ്ച് വര്‍ഷം മുമ്പാണ് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കിയതെന്ന് പാര്‍ലമെന്‍റില്‍ ചൂണ്ടിക്കാണിച്ച ഉപ പ്രധാനമന്ത്രി അഹമ്മദ് സഹീദ് ഹമീദി പ്രത്യേകത പരിഗണനകളൊന്നും നല്‍കിവന്നിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കഴിയുമ്പോള്‍ ചട്ടങ്ങളൊന്നും തന്നെ ലംഘിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

നാടുകടത്താന്‍ നീക്കം

നാടുകടത്താന്‍ നീക്കം

സാക്കിര്‍ നായിക്കിനെ നാടുകടത്തണമെന്ന ആവശ്യവുമായി മലേഷ്യയിലെ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. മലേഷ്യയില്‍ വച്ച് ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ സാക്കിര്‍ നായിക്കിനൊപ്പം എടുത്ത ഒരു സെല്‍ഫി ഉപ പ്രധാനമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. തന്‍റെ പൊതുജന സമ്മതി കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയ സാക്കിര്‍ നായിക് ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ത്യന്‍ ഏജന്‍സികള്‍ക്കെതിരെ

ഇന്ത്യന്‍ ഏജന്‍സികള്‍ക്കെതിരെ

ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞ് വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് വിദേശത്തുകഴിയുന്ന സാക്കിര്‍ നായിക്കിന്‍റെ പാസ്പോര്‍ട്ട് കേന്ദ്രം അസാധുവാക്കിയത്. ഇതിന് പുറമേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ ഇന്‍റര്‍പോളിനോടും ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പലതവണ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരാകാന്‍ നായിക് ഇതുവരെ തയ്യാറായിട്ടില്ല. ഭീകരവാദ കേസുകളിലുള്ള നായിക്കിന്‍റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നായിക്കിന്‍റെ വിസ അസാധുവാക്കിയത്.എന്‍എഐഎയാണ് ഇക്കാര്യം അറിയിച്ചത്.

എന്‍ഐഎ പ്രസ്താവന

എന്‍ഐഎ പ്രസ്താവന

വിദേശകാര്യ മന്ത്രാലയത്തിന്‍റെ നീക്കം മുംബൈ പാസ്പോര്‍ട്ട് ഓഫീസും അംഗീകരിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി വക്താവ് വ്യക്തമാക്കിയിരുന്നു. നേരത്തെ മൂന്ന് തവണ എന്‍ഐഎ സിആര്‍പിസി സെക്ഷന്‍ 160 പ്രകാരം സാക്കിര്‍ നായിക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാനുള്ള ആവശ്യം സാക്കിര്‍ നായിക്ക് അംഗീകരിക്കുകയോ നേരിട്ട് ഹാജരാകുകയോ ചെയ്തിരുന്നില്ലെന്നും എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമതാക്കുന്നു.

പ്രഭാഷണങ്ങള്‍ തുടരും

പ്രഭാഷണങ്ങള്‍ തുടരും

ലോകത്തിന്‍റെ ഏത് ഭാഗത്തും തന്നെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്ത് ഇസ്ലാമിനെക്കുറിച്ച് താന്‍ പ്രഭാഷണങ്ങള്‍ നടത്തുമെന്നും കഴിഞ്ഞ 25 വര്‍ഷമായി ഇത് തുടര്‍ന്നുവരികയാണെന്നും സാക്കിര്‍ നായിക് ഇന്‍റര്‍പോളിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

റെഡ് കോര്‍ണര്‍ നോട്ടീസ്

റെഡ് കോര്‍ണര്‍ നോട്ടീസ്

കഴിഞ്ഞ മെയില്‍ സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സിബിഐയെയും ഇന്‍റര്‍പോളിനെ സമീപിച്ചിരുന്നു. സാക്കിര്‍ നായിക്കിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ഭീകരവാദക്കുറ്റങ്ങളിലും നടപടി സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു കേസ് കൈകാര്യം ചെയ്യുന്ന എന്‍ഐഎയുടെ നീക്കം.

നായിക് ഇന്ത്യ വിട്ടു

നായിക് ഇന്ത്യ വിട്ടു

ഭീകരവാദക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പ് കേസുകളിലും നായിക്കിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ 2016 ജൂലൈ ഒന്നിനാണ് നായിക് മക്കയിലേയ്ക്ക് പോയത്. ഇന്ത്യ വിട്ട നായിക്ക് ഇന്ത്യയില്‍ നിന്നുള്ള നിയമനടപടികള്‍ ഭയന്ന് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ധാക്ക ഭീകരാക്രമണത്തിന് സാക്കിര്‍ നായിക് പ്രചോദനമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നായിക് ഇന്ത്യ വിടുന്നത്.

ധാക്ക ഭീകരാക്രമണം

ധാക്ക ഭീകരാക്രമണം

ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളോടെയാണ് സാക്കിര്‍ നായിക്കും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും സംശയത്തിന്‍റെ നിഴലിലാവുന്നത്. ധാക്ക അക്രമികള്‍ക്ക് ആക്രമണത്തിന് പ്രചോദനമേകിയത് സാക്കിര്‍ നായിക്കിന്‍റെ തീവ്ര മതപ്രഭാഷണങ്ങളാണെന്ന വിവരത്തോടെ മക്കയിലേയ്ക്ക് പോയ സാക്കിര്‍ നായിക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങിവന്നിരുന്നില്ല. സാമ്പത്തിക തട്ടിപ്പ്, ഭീകരവാദക്കുറ്റങ്ങള്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളിലായി നിരവ‍ധി കേസുകളാണ് സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യയിലുള്ളത്.

എന്‍ജിഒയ്ക്ക് വിലക്ക്

എന്‍ജിഒയ്ക്ക് വിലക്ക്

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാക്കിര്‍ നായിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തി. എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രത്തിന്‍രെ തീരുമാനം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ക്രമസമാധാന നിലയും പൂര്‍ണ്ണതയും ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

വിദേശഫണ്ട് വരുന്ന വഴി

വിദേശഫണ്ട് വരുന്ന വഴി

രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടി എന്‍ജിഒ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് അനിവാര്യമായ തെളിവുകള്‍ ആഭ്യന്തര മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഐആര്‍എസിന്‍റെ വിലക്ക്

ഐആര്‍എസിന്‍റെ വിലക്ക്

2016 നവംബര്‍ 16നാണ് കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമങ്ങള്‍ക്ക് കീഴില്‍ ഐആര്‍എഫിന് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. നവംബര്‍ 17ന് യുഎപിഎയ്ക്ക് കീഴില്‍ സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. സംഘട കേന്ദ്രീകരിച്ചുള്ള മതം മാറ്റം ഭീകരവാദപ്രവര്‍ത്തനങ്ങള്‍, പ്രകോപനാത്മക മതപ്രഭാഷണങ്ങള്‍ എന്നിവയും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ നടത്തിയ അന്വേഷണത്തിലും റെയ്ഡിലും എന്‍ഐഎയും മഹാരാഷ്ട്ര പോലീസും കണ്ടെടുത്തിരുന്നു.

പണം തട്ടിപ്പ് കേസില്‍ പ്രതി

പണം തട്ടിപ്പ് കേസില്‍ പ്രതി

കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാക്കിര്‍ നായിക്കിന്റെ അപേക്ഷകളെല്ലാം തള്ളിക്കളഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പത്ത് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഇന്ത്യയില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നാലാം തവണയും സാക്കിര്‍ നായിക്കിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ തനിയ്ക്കുള്ള ചോദ്യാവലി ഇമെയിലില്‍ അയച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സാക്കിര്‍ നായിക്ക് അഭിഭാഷകന്‍ വഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിരുന്നു. ആവശ്യമായ രേഖകള്‍ അയച്ചുനല്‍കാമെന്നും നായിക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാക്കിര്‍ നായിക്കിന്റെ ആവശ്യം തള്ളിയ എന്‍ഫോഴ്‌സ്‌മെന്റ് പത്ത് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്‌കൈപ്പ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിങ്ങനെ ചോദ്യം ചെയ്യുന്നതിനായി നായിക് മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് തള്ളിക്കളഞ്ഞു.

English summary
When Zakir Naik emerged from a prominent Malaysian mosque last month fans swarmed about him, seeking selfies with the Indian Muslim televangelist whose hardline views have sparked a criminal investigation back in his home country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X