കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും മികച്ച അറബ് വിനോദ സഞ്ചാര കേന്ദ്രം സലാല; എന്തുകൊണ്ടെന്നോ?

Google Oneindia Malayalam News

2022ലെ ഏറ്റവും മികച്ച അറബ് വിനോദ സഞ്ചാര കേന്ദ്രമായി ഒമാനിലെ സലാലയെ തിരഞ്ഞെടുത്തു. അറബ് ടൂറിസം ആന്‍ഡ് ഹെറിറ്റേജ് ഫോറമാണ് അറബ് മേഖലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി സലാലയെ തിരഞ്ഞെടുത്തത്. ദോഫാര്‍ പ്രവിശ്യയുടെ ഭരണകേന്ദ്രവും ആസ്ഥാനവുമായ സലാല, ഒമാനിലെ വലിയ നഗരങ്ങളില്‍ ഒന്നാണ്. ഖരീഫ് സീസണോടനുബന്ധിച്ച് അറബ് ടൂറിസം മീഡിയ സെന്ററായിരുന്നു രണ്ടാമത് അറബ് ടൂറിസം ആന്‍ഡ് ഹെറിറ്റേജ് ഫോറം സംഘടിപ്പിച്ചത്.

sa

കലാഭവന്‍ സോബി പറഞ്ഞ ആ 4 പേര്‍ ആര്?ബാലഭാസ്‌ക്കറിന്റെ മരണത്തിലെ സത്യം പുറത്തുകൊണ്ടുവരുമെന്ന് സോബികലാഭവന്‍ സോബി പറഞ്ഞ ആ 4 പേര്‍ ആര്?ബാലഭാസ്‌ക്കറിന്റെ മരണത്തിലെ സത്യം പുറത്തുകൊണ്ടുവരുമെന്ന് സോബി

ഒമാന്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ മണ്‍സൂണ്‍ കാലത്തെയാണ് ഖരീഫ് സീസണ്‍ എന്ന് പറയുന്നത്. ജൂണ്‍ അവസാനം മുതല്‍ സെപ്റ്റംബര്‍ ആദ്യം വരെ ഖരീഫ് സീസണാണ്. ഖരീഫ് മേള (സലാല ടൂറിസം ഫെസ്റ്റിവല്‍) പോലുള്ള വൈവിധമുള്ള പരിപാടികളും ഈ സമയത്ത് സലാലയില്‍ സംഘടിപ്പിക്കാറുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയുമായും കാലാവസ്ഥയുമായും സലാലയ്ക്ക് വളരെയധികം സാമ്യം ഉണ്ട്. സലാലയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലാവസ്ഥയാണ്.

ദിൽഷയുമായി സിനിമ ചെയ്യാൻ താത്പര്യമില്ല;എന്നെ മനസിലാക്കി വരുന്നയാളെ സ്വീകരിക്കും';ഡോ റോബിൻ രാധാകൃഷ്ണൻദിൽഷയുമായി സിനിമ ചെയ്യാൻ താത്പര്യമില്ല;എന്നെ മനസിലാക്കി വരുന്നയാളെ സ്വീകരിക്കും';ഡോ റോബിൻ രാധാകൃഷ്ണൻ

ഖരീഫ് സീസണിന്റെ തുടര്‍ച്ചയായി, സലാലയില്‍ നടക്കുന്ന ടൂറിസം വികസന പ്രവര്‍ത്തനങ്ങളിലൂടെ ദോഫാര്‍ മേഖലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. പ്രവശ്യയില്‍ ഈ വര്‍ഷം മുഴുവനും ടൂറിസം സീസണായി നിലനിര്‍ത്തി കൊണ്ടുപോകാനാണ് ഉദ്ദേശമെന്നും അറബ് സെന്റര്‍ ഫോര്‍ ടൂറിസം മീഡിയ മേധാവിയും ഫോറം തലവനുമായ ഡോ. സുല്‍ത്താന്‍ അല്‍ നഹ്യായ് പറഞ്ഞു.

ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം

ഖരീഫ് സീസണ്‍ ആരംഭിച്ചതോടെ സലാലയും ദര്‍ബത്തും ഉള്‍പ്പടെയുള്ള ദോഫാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി വിനോദസഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണോടനുബന്ധിച്ച് വിവിധ അറബ് രാജ്യങ്ങളില്‍നിന്ന് പ്രത്യേക വിമാന സര്‍വീസ് വരെ നടത്തുന്നുണ്ട്. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ദോഫാറില്‍ മഴ ലഭിച്ചതോടെ പ്രദേശങ്ങളില്‍ അരുവികള്‍ രൂപപ്പെടുകയും പച്ചപ്പ് പടരുകയും ചെയ്തതോടെ സഞ്ചാരികളും ആവേശത്തില്‍ തന്നെയാണ്..

English summary
Salalah is the best tourist destination in the Arab region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X