ഞെട്ടിക്കുന്ന ശമ്പളം കിട്ടും, ഒന്നും കൈയ്യില്‍ നില്‍ക്കില്ല; 'യൂറോപ്പ് ജോലി എന്ന കെണിയില്‍ വീഴരുത്'

യൂറോപ്പില്‍ ജോലി തേടുന്ന നിരവധി പേരുണ്ട്. ഉയര്‍ന്ന ശമ്പളമാണ് പ്രധാന ആകര്‍ഷണം. യൂറോപ്പില്‍ കിട്ടുന്ന തുക ഇന്ത്യന്‍ രൂപയിലേക്ക് കണക്കു നോക്കിയാണ് ആശ്ചര്യം പ്രകടിപ്പിക്കുക. കടം വാങ്ങിയും ലോണ്‍ എടുത്തും യൂറോപ്പില്‍ ജോലി തരപ്പെടുത്തിയാല്‍ മാസങ്ങള്‍ക്കകം എല്ലാം വീട്ടാമെന്ന് കരുതുന്നവരും നിരവധിയാണ്.

പെന്‍ഷന്‍ അവസാനിപ്പിക്കുന്നു; കടുത്ത തീരുമാനം വരുന്നു എന്ന് പ്രചാരണം, പ്രതികരിച്ച് ശിവ ഗോപാല്‍ മിശ്ര
പെന്‍ഷന്‍ അവസാനിപ്പിക്കുന്നു; കടുത്ത തീരുമാനം വരുന്നു എന്ന് പ്രചാരണം, പ്രതികരിച്ച് ശിവ ഗോപാല്‍ മിശ്ര

എന്നാല്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്കുള്ള താക്കീതാണ് ഫിന്‍ലാന്റില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ പങ്കുവച്ച വീഡിയോ. ശമ്പളം എത്ര എന്ന് നോക്കി മാത്രം യൂറോപ്പിലേക്ക് കയറി വരേണ്ടെന്ന് പറയുകയാണ് അദ്ദേഹം. ഇന്ത്യന്‍ കറന്‍സിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ ശമ്പളം യൂറോപ്പില്‍ കിട്ടുമെങ്കിലും ഇവിടെ ചെലവ് കൂടുതലാണ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

salary in europe job

സാധനങ്ങളുടെ വില, ജീവിത ചെലവ് എന്നിവ ഇന്ത്യയിലും യൂറോപ്പിലും തുല്യമല്ല. 100 യൂറോ എന്നത് ഇന്ത്യയിലെ 10000 രൂപയ്ക്ക് മുകളില്‍ വരും. യൂറോപ്പില്‍ 100 യൂറോ ഉപയോഗിച്ച് ഒന്നോ രണ്ടോ ദിവസമേ ജീവിക്കാന്‍ സാധിക്കൂ. എന്നാല്‍ ഇന്ത്യയില്‍ 10000 രൂപ കൊണ്ട് രണ്ടാഴ്ചത്തേക്കുള്ള പലചരക്ക് വാങ്ങാമെന്ന് യുവാവ് ചൂണ്ടിക്കാട്ടുന്നു. sharedtales_journal എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് യുവാവ് ചിന്താര്‍ഹമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ട്രംപിന്റെ വാക്കു കേട്ട് ഇറങ്ങി; ഇറാന്‍ യുവതി പെട്ടത് ഊരാക്കുടുക്കില്‍, കയറ്റിവിട്ടത് ആഫ്രിക്കയിലേക്ക്
ട്രംപിന്റെ വാക്കു കേട്ട് ഇറങ്ങി; ഇറാന്‍ യുവതി പെട്ടത് ഊരാക്കുടുക്കില്‍, കയറ്റിവിട്ടത് ആഫ്രിക്കയിലേക്ക്

ഒരേ തുക ഉപയോഗിച്ച് യൂറോപ്പിലും ഇന്ത്യയിലും വാങ്ങാന്‍ സാധിക്കുന്ന സാധനങ്ങളില്‍ വ്യത്യാസമുണ്ടെന്ന് യുവാവ് പറയുന്നു. ഒരു യൂറോ എന്നത് 110 രൂപയോളം വരും. 1500 യൂറോ ശമ്പളമുള്ള വ്യക്തിക്ക് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഒന്നര ലക്ഷത്തിലധികം കൈയ്യിലെത്തുന്നു. എന്നാല്‍ ഈ തുക കൊണ്ട് യൂറോപ്പിലും ഇന്ത്യയിലും ജീവിക്കാന്‍ സാധിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ് എന്ന് യുവാവ് ചൂണ്ടിക്കാട്ടുന്നു.

ശമ്പളത്തിന്റെ മാത്രം കണക്ക് നോക്കി യൂറോപ്പിലേക്ക് വരരുത് എന്നാണ് യുവാവ് സൂചിപ്പിക്കുന്നത്. യൂറോപ്പില്‍ ശമ്പളം കൂടുതലാണെങ്കിലും ചെലവും കൂടുതലാണ്. പണത്തിന്റെ പര്‍ച്ചൈസിങ് പവര്‍ തുലനം ചെയ്താണ് യുവാവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ കമന്റ് ചെയ്ത പലരും യുവാവിന്റെ അഭിപ്രായത്തോട് യോജിച്ചു. മൂന്നംഗങ്ങളുള്ള കുടുംബത്തിന് പ്രതിമാസം പലചരക്ക് വാങ്ങാന്‍ മാത്രം 600 യൂറോ വേണ്ടിവരുമെന്ന് ചിലര്‍ പറയുന്നു.

ഇറാന്‍ സീക്രട്ട് ഡോളര്‍ ഇടപാട്; യുഎഇയിലെ മിസ്ര്‍ ബാങ്ക് കുരുക്കില്‍, മൂന്ന് രാജ്യങ്ങളില്‍ അന്വേഷണം
ഇറാന്‍ സീക്രട്ട് ഡോളര്‍ ഇടപാട്; യുഎഇയിലെ മിസ്ര്‍ ബാങ്ക് കുരുക്കില്‍, മൂന്ന് രാജ്യങ്ങളില്‍ അന്വേഷണം

യൂറോപ്യന്‍ രാജ്യങ്ങളിലെ നികുതി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ചെലവ്, വാഹനങ്ങളുടെ ചെലവ്, വീട്ടുവാടക എന്നിവയെല്ലാമാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടിയത്. 1500 യൂറോ ശമ്പളമുള്ള വ്യക്തിക്ക് മാസം അവസാനമാകുമ്പോള്‍ ഒന്നും കൈയ്യിലുണ്ടാകില്ലെന്നും അവര്‍ പറയുന്നു. വളരെ സൂക്ഷിച്ച് ചെലവഴിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ വിശദീകരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+