നട്ടപ്പാതിരയ്ക്ക് വീട്ടില്‍ അതിക്രമിച്ചു കയറി; യുവതിയെ സെയില്സ്മാന് ചെയ്തത്...
ദുബായ്: അര്‍ധ രാത്രി ഒരു മണിക്ക് ഫ്ളാറ്റില്‍ അതിക്രമിച്ചു കയറിയ സെയില്സ്മാന് ഈജിപ്ത്യന്‍ യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ദുബയ് കോടതി വിചാരണ തുടങ്ങി. വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന സിയറ ലിയോണ്‍ സ്വദേശിയായ യുവാവ് അടുക്കളയില്‍ നിന്ന് കിട്ടിയ ഇരുമ്പ് വടിയുമായി യുവതി കിടക്കുകയായിരുന്ന മുറിയിലേക്ക് കടക്കുകയായിരുന്നു. ഡിസംബറിലായിരുന്നു സംഭവം. ഒച്ചവെച്ചാല്‍ തലയ്ക്കടിച്ചു കൊല്ലുമെന്ന് ദൃഢഗാത്രനായ യുവാവ് ഭീഷണിപ്പെടുത്തി. ചെറുക്കാന്‍ ശ്രമിച്ച യുവതിയെ
28കാരനായ ഇയാള്‍ നിലത്തേക്ക് തള്ളിയിട്ടു. വസ്ത്രങ്ങള്‍ ബലമായി വലിച്ചൂരി. ശേഷം യുവതിയെ ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ യുവതിയുടെ പഴ്സെടുത്ത് അതിലുണ്ടായിരുന്ന 170 ദിര്‍ഹമും കൈക്കലാക്കിയാണ് ഇയാള്‍ സ്ഥലംവിട്ടത്.

സംഭവം നടന്ന അന്നു രാത്രി എട്ട് മണിക്ക് ഇയാള്‍ മുറിയില്‍ വന്ന് തന്റെ സഹതാമസക്കാരിയുടെ മൊബൈല്‍ നമ്പര്‍ നല്കാന് ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതി പോലിസിനോട് പറഞ്ഞു. നമ്പര്‍ കൊടുക്കാന്‍ വിസമ്മതിച്ച താന്‍ അയാളെ ചീത്തവിളിച്ച് ആട്ടിയോടിക്കുകയായിരുന്നു. ആ വിരോധത്തിലാണ് രാത്രി വീണ്ടും തിരികെയെത്തി യുവാവ് തന്നെ ബലാല്‍സംഗത്തിനിരയാക്കിയതെന്ന് യുവതി പറഞ്ഞു.
അതിനു മുമ്പുള്ള ഒരു ദിവസം മുറിയില്‍ വന്ന് തന്റെ നമ്പര്‍ ആവശ്യപ്പെട്ടതായി കൂടെ താമസിക്കുന്ന യുവതിയും പോലിസിനെ അറിയിച്ചു. അക്രമം നടക്കുന്ന സമയത്ത് താന്‍ ഫ്ളാറ്റിനു പുറത്തായിരുന്നുവെന്നും ഉടന്‍ വരണമെന്ന സുഹൃത്തിന്റെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് റൂമിലേക്ക് തിരികെയെത്തിയതെന്നും അവര്‍ പറഞ്ഞു. അപ്പോഴേക്കും പോലിസ് സംഭവസ്ഥലത്തെത്തിയിരുന്നു. ആ സമയത്താണ് തന്റെ സുഹൃത്ത് ബലാല്‍സംഗം ചെയ്യപ്പെട്ടതായി മനസ്സിലായതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലിസ് ഉടന്‍ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
എന്നാല്‍ കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. താന്‍ ബലാല്‍സംഗം ചെയ്യുകയോ പണം അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ കോടതിയോട് പറഞ്ഞത്. ഇയാളെക്കുറിച്ച് പോലിസ് നടത്തിയ അന്വേഷണത്തില്‍ സമാനമായ കേസുകളില്‍ രണ്ടുതവണ ശിക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ഒക്ടോബര്‍ 29ന് ഇയാളുടെ കേസ് ദബയ് കോടതി വീണ്ടും പരിഗണിക്കും.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications