• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നട്ടപ്പാതിരയ്ക്ക് വീട്ടില്‍ അതിക്രമിച്ചു കയറി; യുവതിയെ സെയില്‍സ്മാന്‍ ചെയ്തത്...

  • By desk

ദുബായ്: അര്‍ധ രാത്രി ഒരു മണിക്ക് ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറിയ സെയില്‍സ്മാന്‍ ഈജിപ്ത്യന്‍ യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ദുബയ് കോടതി വിചാരണ തുടങ്ങി. വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന സിയറ ലിയോണ്‍ സ്വദേശിയായ യുവാവ് അടുക്കളയില്‍ നിന്ന് കിട്ടിയ ഇരുമ്പ് വടിയുമായി യുവതി കിടക്കുകയായിരുന്ന മുറിയിലേക്ക് കടക്കുകയായിരുന്നു. ഡിസംബറിലായിരുന്നു സംഭവം. ഒച്ചവെച്ചാല്‍ തലയ്ക്കടിച്ചു കൊല്ലുമെന്ന് ദൃഢഗാത്രനായ യുവാവ് ഭീഷണിപ്പെടുത്തി. ചെറുക്കാന്‍ ശ്രമിച്ച യുവതിയെ

28കാരനായ ഇയാള്‍ നിലത്തേക്ക് തള്ളിയിട്ടു. വസ്ത്രങ്ങള്‍ ബലമായി വലിച്ചൂരി. ശേഷം യുവതിയെ ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ യുവതിയുടെ പഴ്‌സെടുത്ത് അതിലുണ്ടായിരുന്ന 170 ദിര്‍ഹമും കൈക്കലാക്കിയാണ് ഇയാള്‍ സ്ഥലംവിട്ടത്.

സംഭവം നടന്ന അന്നു രാത്രി എട്ട് മണിക്ക് ഇയാള്‍ മുറിയില്‍ വന്ന് തന്റെ സഹതാമസക്കാരിയുടെ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതി പോലിസിനോട് പറഞ്ഞു. നമ്പര്‍ കൊടുക്കാന്‍ വിസമ്മതിച്ച താന്‍ അയാളെ ചീത്തവിളിച്ച് ആട്ടിയോടിക്കുകയായിരുന്നു. ആ വിരോധത്തിലാണ് രാത്രി വീണ്ടും തിരികെയെത്തി യുവാവ് തന്നെ ബലാല്‍സംഗത്തിനിരയാക്കിയതെന്ന് യുവതി പറഞ്ഞു.

അതിനു മുമ്പുള്ള ഒരു ദിവസം മുറിയില്‍ വന്ന് തന്റെ നമ്പര്‍ ആവശ്യപ്പെട്ടതായി കൂടെ താമസിക്കുന്ന യുവതിയും പോലിസിനെ അറിയിച്ചു. അക്രമം നടക്കുന്ന സമയത്ത് താന്‍ ഫ്‌ളാറ്റിനു പുറത്തായിരുന്നുവെന്നും ഉടന്‍ വരണമെന്ന സുഹൃത്തിന്റെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് റൂമിലേക്ക് തിരികെയെത്തിയതെന്നും അവര്‍ പറഞ്ഞു. അപ്പോഴേക്കും പോലിസ് സംഭവസ്ഥലത്തെത്തിയിരുന്നു. ആ സമയത്താണ് തന്റെ സുഹൃത്ത് ബലാല്‍സംഗം ചെയ്യപ്പെട്ടതായി മനസ്സിലായതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലിസ് ഉടന്‍ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

എന്നാല്‍ കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. താന്‍ ബലാല്‍സംഗം ചെയ്യുകയോ പണം അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ കോടതിയോട് പറഞ്ഞത്. ഇയാളെക്കുറിച്ച് പോലിസ് നടത്തിയ അന്വേഷണത്തില്‍ സമാനമായ കേസുകളില്‍ രണ്ടുതവണ ശിക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ഒക്ടോബര്‍ 29ന് ഇയാളുടെ കേസ് ദബയ് കോടതി വീണ്ടും പരിഗണിക്കും.

English summary
A salesperson has been accused of forcing his way into a flat and threatening to harm a woman with a stick before he had forced sex with her. The Egyptian woman was said to be alone in her flat when the 28-year-old Sierra Leonean salesperson knocked at her door around 8pm and asked her about the contact number of her flatmate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more