കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് താരങ്ങള്‍ പണം വാങ്ങി വഞ്ചിച്ചെന്ന് യുഎസ്സില്‍ കേസ്.... സല്‍മാനും അക്ഷയ് കുമാറും പട്ടികയില്‍

ബോളിവുഡ് താരങ്ങള്‍ക്കെതിരെ യുഎസ്സില്‍ തട്ടിപ്പ് കേസ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ബോളിവുഡ് താരങ്ങള്‍ക്ക് ഇത് സ്വതവേ നല്ല കാലമല്ല. കേസും വിവാദങ്ങളുമൊക്കെയാണ് അവര്‍ ആകെ കുരുക്കിലായ സമയമാണ് ഇത്. നേരത്തെ സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും അതിന് പിന്നാലെ സഹോദരന്‍ അര്‍ബാസ് ഖാനും വ്യത്യസ്തമായ കേസുകളില്‍ കുടുങ്ങിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ഒന്നായിട്ട് കേസില്‍ കുടുങ്ങിയിരിക്കുകയാണ്. അതും അമേരിക്കയില്‍. പരിപാടി നടത്താമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങിയെന്നാണ് കേസ്.

ഗുരുതര സ്വഭാവമുള്ള കേസാണിത്. സല്‍മാന്‍ ഖാനും അക്ഷയ് കുമാറും കത്രീന കൈഫും വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ അമേരിക്കന്‍ പ്രമോട്ടറാണ് കേസ് നല്‍കിയിരിക്കുന്നത്. അതേസമയം ഇത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യുഎസ് കോടതിയില്‍ തന്നെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പണം വാങ്ങി ചതിച്ചു

പണം വാങ്ങി ചതിച്ചു

പ്രമുഖ ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സൊനാക്ഷി സിന്‍ഹ, രണ്‍വീര്‍ സിംഗ്, പ്രഭുദേവ എന്നിവര്‍ പണം വാങ്ങി ചതിച്ചെന്നാണ് പ്രമോട്ടര്‍ ആരോപിക്കുന്നത്. പണം വാങ്ങിയ ശേഷം ഇവരോട് യുഎസില്‍ പരിപാടി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറായില്ലെന്നാണ് ആരോപണം. ഇല്ലിനോയിസിലെ ജില്ലാ കോടതിയില്‍ വൈബ്രന്‍ഡ് മീഡിയ ഗ്രൂപ്പ് എന്ന കമ്പനിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഈ കേസില്‍ ഈ താരങ്ങള്‍ കോടതിയില്‍ ഹാജരാവേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

നടന്‍മാര്‍ മാത്രമല്ല....

നടന്‍മാര്‍ മാത്രമല്ല....

നടന്‍മാര്‍ മാത്രമല്ല പ്രശസ്ത ഗായകരും ചതിച്ചെന്നാണ് ആരോപണം. ഉദിത് നാരായണ്‍, അല്‍ക്ക യാഗ്നിക്ക്, ഉഷ മങ്കേഷ്‌കര്‍ എന്നിവര്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്. നടീ-നടന്‍മാരുടെയും ഗായകരുടെയും ഏജന്റുമായി മാട്രിക്‌സ് ഇന്ത്യ എന്റര്‍ടെയിന്‍മെന്റ് കണ്‍സള്‍ട്ടന്റ്‌സ്, യഷ്‌രാജ് ഫിലിംസ് എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. ഇവര്‍ കടുത്ത കരാര്‍ ലംഘനം നടത്തിയെന്നാണ് ആരോപണം. അതേസമയം പണത്തിന്റെ പേരിലുള്ള തര്‍ക്കമാണ് കേസിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.

ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷം

ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷം

അമേരിക്കയില്‍ ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷം എന്ന പരിപാടിയില്‍ ലൈവ് പെര്‍ഫോമന്‍സ് നടത്തേണ്ടതുണ്ടായിരുന്നു ഇവര്‍ക്ക്. 2013 സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഈ പരിപാടി നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തില്ല. സല്‍മാന്‍ ഖാന് കൃഷ്ണ മൃഗത്തെ കൊന്ന കേസില്‍ കോടതിയില്‍ നടക്കുന്നതിനാല്‍ രാജ്യം വിട്ട് പോകാന്‍ സാധിക്കുമായിരുന്നില്ല. ഇതോടെ തങ്ങള്‍ക്ക് പരിപാടി മാറ്റിവെക്കേണ്ടി വന്നെന്ന് വൈബ്രന്റ് മീഡിയ ഗ്രൂപ്പ് പറയുന്നു. അതേസമയം ഉപാധികളോടെ രാജ്യം വിട്ട് പോകാമായിരുന്നിട്ടും സല്‍മാന്‍ എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല എന്ന ചോദ്യവും ഇതിനിടെ ബാക്കിയാണ്.

പണം തരാന്‍ താല്‍പര്യമില്ല

പണം തരാന്‍ താല്‍പര്യമില്ല

പരിപാടി നടക്കാത്തതിനാല്‍ എല്ല താരങ്ങളും പണം ന്യായമായി തിരിച്ചു തരേണ്ടതാണ്. എന്നാല്‍ സല്‍മാന്‍ ഖാനടക്കമുള്ള താരങ്ങള്‍ക്ക് ഈ പണം തിരിച്ച് നല്‍കാന്‍ താല്‍പര്യമില്ല. അവര്‍ക്ക് പകരം മറ്റൊരു പരിപാടി അവതരിപ്പിക്കാനാണ് താല്‍പര്യം. അതും തങ്ങളുടെ കമ്പനിക്ക് വേണ്ടി പരിപാടി അവതരിപ്പിക്കാതെ മറ്റൊരു കമ്പനി വേണ്ടി കരാറൊപ്പിട്ടെന്നും വൈബ്രന്റ് മീഡിയ ആരോപിച്ചു. പണം തിരിച്ച് ചോദിച്ചിട്ട് സല്‍മാന്‍ മറുപടി പോലും തന്നില്ല. താരങ്ങള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും ഒന്നും ചെയ്യാതെ കിട്ടിയ പണം അതുകൊണ്ട് തിരിച്ച് നല്‍കാതെ ചതിക്കുകയാണെന്നും കമ്പനി പരാതിയില്‍ പറയുന്നു.

ഒരു മില്യണ്‍ ഡോളറിന്റെ നഷ്ടം

ഒരു മില്യണ്‍ ഡോളറിന്റെ നഷ്ടം

പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് എല്ലാ താരങ്ങളെയും വിളിച്ചിരുന്നു. എന്നാല്‍ ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. ഒരു മില്യണ്‍ യുഎസ് ഡോളറാണ് ഈ പരിപാടിയുമായി ബന്ധപ്പെട്ട് കമ്പനിക്ക് നഷ്ടമായത്. സല്‍മാന്‍ ഖാന് രണ്ട് ലക്ഷം യുഎസ് ഡോളര്‍ അഡ്വാന്‍സായി നല്‍കിയിരുന്നു. കത്രീഫ് കൈഫിന് 40000 ഡോളറും സൊനാക്ഷി സിന്‍ഹയ്ക്ക് 36000 ഡോളറും നല്‍കിയിരുന്നു. എന്നാല്‍ ഈ പണമൊന്നും ഇതുവരെ തിരിച്ച് ലഭിച്ചിട്ടില്ല. തങ്ങള്‍ക്ക് പണം മാത്രം ലഭിച്ചാല്‍ പോര. ഇതുവഴിയുണ്ടായ നഷ്ടവും ഈ താരങ്ങള്‍ നിന്ന് ഈടാക്കണമെന്ന് കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവാസ്‌കറിന് പിന്തുണയുമായി പോലീസ് അസോസിയേഷന്‍... എഡിജിപിക്കെതിരെ പരാതി, നടപടിയെടുക്കുമെന്ന് പിണറായിഗവാസ്‌കറിന് പിന്തുണയുമായി പോലീസ് അസോസിയേഷന്‍... എഡിജിപിക്കെതിരെ പരാതി, നടപടിയെടുക്കുമെന്ന് പിണറായി

ബുക്കാരിയെ കൊലപ്പെടുത്തിയത് ലഷ്‌കര്‍... ശരീരത്തില്‍ 15 ബുള്ളറ്റുകള്‍, നവീദ് ജട്ടിന് പിന്നാലെ പോലീസ്!ബുക്കാരിയെ കൊലപ്പെടുത്തിയത് ലഷ്‌കര്‍... ശരീരത്തില്‍ 15 ബുള്ളറ്റുകള്‍, നവീദ് ജട്ടിന് പിന്നാലെ പോലീസ്!

English summary
Salman, Katrina, Akshay Kumar sued in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X