കാന്‍സറിനെ നേരിടാന്‍ ഉപ്പു ചികിത്സ
ലണ്ടന്‍: കാന്‍സറിനെ ഇനി ഉപ്പ് കൊണ്ട് നേരിടാം. ബ്രിട്ടനിലെ സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടുപിടത്തത്തിന് പിന്നില്‍. അയൊണികാരിച്ച സോഡിയവും ക്‌ളോറൈഡും ചേര്‍ന്ന ഉപ്പ് (സോഡിയം ക്‌ളോറൈഡ് )ആണ് ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്നത്.
ഇത്തരത്തില്‍ വികസിപ്പിയ്ക്കുന്ന ഉപ്പ് ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേച്ചര്‍ കെമിസ്ട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ക്യാന്‍സറിനെതിരായ മരുന്നു നിര്‍മ്മാണ രംഗത്ത് ഇൗ രീതി പരീക്ഷിയ്ക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാന്‍സര്‍ കോശങ്ങളുടെ കോശഭിത്ത് തകര്‍ത്ത് അവയെ നശിപ്പിയ്ക്കാനുള്ള കഴിവ് ഇത്തരം ഉപ്പിനുണ്ടെന്ന് പഠനത്തില്‍ പറയുന്നു. കാന്‍സര്‍ കോശങ്ങളുടെ അയോണുകളുടെ സന്തുലിതാവസ്ഥ തകര്‍ത്താണ് അവസയുടെ നാശം ഉറപ്പാക്കുന്നത്.
കാന്‍സര്‍ രോഗ ചികിത്സ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കണ്ടുപിടിത്തമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുയ, ഫിലിപ്പ് ഗെയില്‍ എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടുപിടിത്തം നടത്തിയത്. എന്നാല്‍ ഉപ്പ് അടങ്ങിയ മരുന്ന് വിപണിയില്‍ എത്താന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിയ്‌ക്കേണ്ടി വരും.












Click it and Unblock the Notifications