Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോട്ടോഗ്രാഫറെ തല്ലിയ നടന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക് സിറ്റി: അഭിനയിച്ച് അഭിനയിച്ച് നടന്മാര്‍ക്ക് ജീവിതവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ കഴിയാതെ പോയോ. സിനിമയിലെ സംഘട്ടന രംഗങ്ങള്‍ സംവിധായകനും അണിയറ പ്രവര്‍ത്തരും ഒരുക്കികൊടുക്കുന്നതാണ്. അവടെ ഷൈന്‍ ചെയ്ത് കയ്യടി നേടിയെന്നു കരുതി ജീവിതത്തിലും അത് പ്രായോഗികമാക്കിയാല്‍ ചിലപ്പോള്‍ പെടും.

ഇത്തരത്തില്‍ പരിസരം മറന്ന് പെരുമാറിയ നടന് പണി കിട്ടി. ഫോട്ടോഗ്രാഫറെ തല്ലിയതിന് ഹോളിവുഡ് നടനെ പൊലീസ് അറസ്റ്റ് ചെയ്തു. അവതാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാം വോര്‍ത്തിങ് ടണ്‍ എന്ന നടനാണ് അറസ്റ്റിലായത്.

Sam Worthington

കാര്യമെന്തിനാണെന്നോ, തന്റെ കാമുകിയുടെ കാലില്‍ ചവിട്ടിപോയതിന്!. ജാനെ സ്ട്രീറ്റിലെ ഒരു ഡാന്‍സ് ബാറില്‍ കാമുകിയ്‌ക്കൊപ്പം മദ്യംകഴിച്ച് ഡാന്‍സ് ചെയ്യുകയായിരുന്നു സാം വോര്‍ത്തിങ് ടണ്‍. അതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കാമുകിയെ ചവിട്ടിയതിനാലാണ് താന്‍ അയാളെ തല്ലിയതെന്ന് നടന്‍ പറയുന്നു.

ഷെന്‍ ലീക്കെന്നാണ് ഇടിയേറ്റ ഫോട്ടോഗ്രാഫറുടെ പേര്. സാമിനെയും കാമുകിയെയും പ്രകോപിപ്പിച്ചതിനും അപമാനിച്ചതിനും ഷെന്‍ ലീക്കിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം, സാം അറിസ്റ്റിലാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 2012ല്‍ ഡോര്‍മാനുമായുണ്ടായ ചില പ്രശ്‌നത്തിന്റെ പേരിലും നടനെ അറസ്റ്റി ചെയ്തിരുന്നത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+