സ്വവര്‍ഗ വിവാഹം; ചരിത്രപരമായ വോട്ടെടുപ്പില്‍ അയര്‍ലന്‍ഡ് 'യെസ്' പറഞ്ഞു
ഡബ്ലിന്‍: സ്വവര്‍ഗ വിവാഹവും ബന്ധങ്ങളും ലോകത്ത് വ്യാപകമാകവെ കടുത്ത യാഥാസ്ഥിതിക ചിന്താഗതി വച്ചുപുലര്‍ത്തുന്ന രാജ്യമെന്ന പേരുള്ള അയര്‍ലന്‍ഡും സ്വവര്‍ഗ വിവാഹത്തിന് സമ്മതം മൂളി. ഇതുസംബന്ധിച്ച് രാജ്യത്ത് നടന്ന കടുത്ത വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹിത പരിശോധനയിലാണ് സ്വവര്‍ഗ വിവാഹത്തിന് അനുമതിയായത്.
വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച നടന്നപ്പോള്‍ ഏതാണ് എഴുപത് ശതമാനത്തിലധികം പേര് സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി നിലകൊണ്ടു. ഇതോടെ രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായ നിയമം കൊണ്ടുവരുമെന്ന് ഉറപ്പായിരിക്കുകയാണ്. അയര്‍ലന്‍ഡിലെ ആയിരക്കണക്കിന് സ്വവര്‍ഗ പ്രേമികള്‍ ആശ്വാസമാകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് അവിടെ നിന്നും പുറത്തുവന്നത്.

അയര്‍ലന്‍ഡില്‍ നടന്ന വോട്ടെടുപ്പ് ലോക രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വമാണ് വീക്ഷിച്ചത്. യാഥാസ്ഥിതിക ചിന്താഗതി വച്ചു പുലര്‍ത്തുന്നവര്‍ എന്ന രീതിയില്‍ പാര്‍ശ്വത്കരിക്കപ്പെട്ട രാജ്യമാണ് അയര്‍ലന്‍ഡ്. അതുകൊണ്ടുതന്നെ രാജ്യത്ത് ഈയൊരു കാര്യത്തിന് ഹിതപരിശോന നടത്തിയതുതന്നെ വന്‍ വാര്‍ത്തയായി. സ്വവര്‍ഗവിവാഹത്തിന് അനുകൂല നിയമം കൂടി വരുന്നതോടുകൂടി മറ്റു രാജ്യങ്ങള്‍ക്കും അയര്‍ലന്‍ഡ് മാതൃകയാകും.
നിലവില്‍ 19 രാജ്യങ്ങളാണ് സ്വവര്‍ഗ വിവാഹം അനുവദിക്കുന്നത്. ഇന്ത്യയടക്കമുള്ള അപൂര്‍വം രാജ്യങ്ങളില്‍ സ്വവര്‍ഗ പ്രണയവും വിവാഹവും കുറ്റകൃത്യമാണ്. 2013ലാണ് സുപ്രീംകോടതി ഇന്ത്യയിലെ സ്വവര്‍ഗ ബന്ധങ്ങള്‍ നിരോധിച്ചത്. സ്വവര്‍ഗ പ്രേമികളെ അംഗീകരിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications