കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ വിവാഹം; ചരിത്രപരമായ വോട്ടെടുപ്പില്‍ അയര്‍ലന്‍ഡ് 'യെസ്' പറഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹവും ബന്ധങ്ങളും ലോകത്ത് വ്യാപകമാകവെ കടുത്ത യാഥാസ്ഥിതിക ചിന്താഗതി വച്ചുപുലര്‍ത്തുന്ന രാജ്യമെന്ന പേരുള്ള അയര്‍ലന്‍ഡും സ്വവര്‍ഗ വിവാഹത്തിന് സമ്മതം മൂളി. ഇതുസംബന്ധിച്ച് രാജ്യത്ത് നടന്ന കടുത്ത വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹിത പരിശോധനയിലാണ് സ്വവര്‍ഗ വിവാഹത്തിന് അനുമതിയായത്.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച നടന്നപ്പോള്‍ ഏതാണ് എഴുപത് ശതമാനത്തിലധികം പേര്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി നിലകൊണ്ടു. ഇതോടെ രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായ നിയമം കൊണ്ടുവരുമെന്ന് ഉറപ്പായിരിക്കുകയാണ്. അയര്‍ലന്‍ഡിലെ ആയിരക്കണക്കിന് സ്വവര്‍ഗ പ്രേമികള്‍ ആശ്വാസമാകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് അവിടെ നിന്നും പുറത്തുവന്നത്.

same-sex-marriage

അയര്‍ലന്‍ഡില്‍ നടന്ന വോട്ടെടുപ്പ് ലോക രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വമാണ് വീക്ഷിച്ചത്. യാഥാസ്ഥിതിക ചിന്താഗതി വച്ചു പുലര്‍ത്തുന്നവര്‍ എന്ന രീതിയില്‍ പാര്‍ശ്വത്കരിക്കപ്പെട്ട രാജ്യമാണ് അയര്‍ലന്‍ഡ്. അതുകൊണ്ടുതന്നെ രാജ്യത്ത് ഈയൊരു കാര്യത്തിന് ഹിതപരിശോന നടത്തിയതുതന്നെ വന്‍ വാര്‍ത്തയായി. സ്വവര്‍ഗവിവാഹത്തിന് അനുകൂല നിയമം കൂടി വരുന്നതോടുകൂടി മറ്റു രാജ്യങ്ങള്‍ക്കും അയര്‍ലന്‍ഡ് മാതൃകയാകും.

നിലവില്‍ 19 രാജ്യങ്ങളാണ് സ്വവര്‍ഗ വിവാഹം അനുവദിക്കുന്നത്. ഇന്ത്യയടക്കമുള്ള അപൂര്‍വം രാജ്യങ്ങളില്‍ സ്വവര്‍ഗ പ്രണയവും വിവാഹവും കുറ്റകൃത്യമാണ്. 2013ലാണ് സുപ്രീംകോടതി ഇന്ത്യയിലെ സ്വവര്‍ഗ ബന്ധങ്ങള്‍ നിരോധിച്ചത്. സ്വവര്‍ഗ പ്രേമികളെ അംഗീകരിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

English summary
Same-sex marriage; Ireland becomes first country to legalize by popular vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X