കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമീറ മക്മല്‍ബഫിനെ ബലാത്സംഗം ചെയ്യുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്

  • By Sruthi K M
Google Oneindia Malayalam News

പനാജി: പ്രശസ്ത ഇറാനിയന്‍ സംവിധായികയും തിരാകഥാകൃത്തുമായ സമീറ മക്മല്‍ബഫിന് ഇറാന്‍ സൈന്യത്തിന്റെ ഭീഷണി. ഇറാനില്‍ കാലു കുത്തിയാല്‍ പീഡിപ്പിക്കുമെന്നാണ് സൈന്യം മുന്നറിയിപ്പ് നല്‍കിയത്. ഇറാനിലെ ഗ്രീന്‍ മൂവ്‌മെന്റിനെ പിന്തുണച്ച് സംസാരിച്ചതാണ് ഇറാനികളെ പ്രകോപിപ്പിച്ചത്. ഇറാനില്‍ ഇനി പോകുന്നതിനും സമീറയ്ക്ക് വിലക്ക് ഉണ്ട്.

കഴിഞ്ഞ ദിവസമാണ് സൈന്യത്തിന്റെ ഈ ഭീഷണി സന്ദേശം ഇമെയില്‍ വഴി എത്തിയത്. ഇറാനിലെ പരമാധികാരിയെ വിമര്‍ശിച്ചതാണ് സൈന്യത്തെ ചൊടിപ്പിച്ചത്. ജന്മ നാട്ടില്‍ പോകാന്‍ പോലും ഇനി കഴിയില്ലാ എന്നത് സമീറയെ ഏറെ ദുഃഭിപ്പിച്ചിട്ടുണ്ട്. സമീറയുടെ പുതിയ സിനിമ ചിത്രീകരിക്കാന്‍ പോലും അനുവദിച്ചില്ല.

പ്രശസ്ത ഇറാനിയന്‍ താരം മൊഹ്‌സീന്‍ മക്മല്‍ബഫിന്റെ മകളാണ് സമീറ മക്മല്‍ബഫ്. 1980ല്‍ ഇറാനിലാണ് സമീറ ജനിച്ചത്. 17ാം വയസ്സില്‍ തന്നെ സംവിധാനത്തിലേയ്ക്ക് കടന്ന സമീറ 1998ലാണ് ദ ആപ്പിള്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി പുരസ്‌ക്കാരങ്ങളും സമീറയെ തേടി എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചലിച്ചിത്ര ഉത്സവമായ ഐ.എഫ്.എഫ്.കെയില്‍ അംഗമാണ് സമീറ.

samira-makhmalbaf

പ്രശസ്തയായ ഒരു സംവിധായികയ്ക്ക് ഇങ്ങനെയൊരു വിലക്ക് വന്നതില്‍ വേദനയുണ്ട് എന്ന് മൊഹ്‌സീന്‍ മക്മല്‍ബഫ് പറഞ്ഞു. ബലാത്സംഗം ചെയ്യുമെന്ന മോശം വാക്കുകള്‍ ഉപയോഗിച്ചത് ഒരു വ്യക്തിയെ മാനസ്സികമായി തളര്‍ത്തുന്ന വാര്‍ത്ത ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ മകളുടെ ഭാവിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
we will rape Samira Makhmalbaf by Iran army. she is a Iran film director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X