ആപ്പിള്‍, സാംസംഗ് ഫാക്ടറിയില്‍ 60,000ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും
കുന്‍ഷാന്‍: ആപ്പിള്‍, സാംസംഗ് ഫോണുകള്‍ നിര്‍മിക്കുന്ന ചൈനയിലെ ഫാക്ടറിയില്‍ അറുപതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ഫോക്സ്കോണ്‍ ആണ് ഇത്രയും തൊഴിലാളികളെ പിരിച്ചുവിടുന്നത്. 1,11,000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇവിടെ 50,000 പേരായാണ് ചുരുക്കുന്നത്.
ഓട്ടോമാറ്റിക് റോബോട്ടുകളായിരിക്കും മനുഷ്യന് ഇതുവരെ ചെയ്തുവന്നിരുന്ന കാര്യങ്ങള്‍ ഇനിമുതല്‍ ചെയ്യുക. റോബോട്ടുകളുപയോഗിച്ചുള്ള ഫോണ്‍ നിര്‍മാണം ചെലവു കുറഞ്ഞതാണെന്നും ഇക്കാര്യം പരീക്ഷിച്ചെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്രയും തൊഴിലാളികള്‍ക്ക് ഒരേസമയം ജോലി നഷ്ടമാകുന്നത്.

ചൈനയിലെ കുന്‍ഷാന്‍ ഏരിയയില്‍ ഒട്ടേറെ ഫാക്ടറികളില്‍ മൊബൈല്‍ നിര്‍മാണം നടക്കുന്നുണ്ട്. ഫോക്സ്ഫോണ് ഫാക്ടറിയാണ് സാംസംഗ്, ആപ്പിള്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രണ്ടു കമ്പനികള്‍ക്കുമായി വ്യത്യസ്ത വിഭാഗം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്നോളജി നിലവാരം സൂക്ഷിക്കാന്‍ അതീവ സുരക്ഷിതമായാണ് ഫോണ്‍ നിര്‍മാണം.
ജോലി നഷ്ടപ്പെടുന്നവരെ കമ്പനിയില്‍ തന്നെ മറ്റു ജോലികളിലേക്ക് മാറ്റുകയോ ഉചിതമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാനാണ് ഫോക്സ് ഫോണിന്റെ തീരുമാനം. 20 മില്യണ്‍ സ്മാര്‍ട്ഫോണുകളാണ് കഴിഞ്ഞവര്‍ഷം കുന്‍ഷാന്‍ മേഖലയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications