കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി കീഴടക്കാന്‍, 16 ടിബി ഹാര്‍ഡ് ഡ്രൈവുമായി സാംസങ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: വിപണി കീഴടക്കാന്‍ സാംസങ് രംഗത്തെത്തി. ലോകത്തെ ഏറ്റവും വലിയ ഹാര്‍ഡ് ഡ്രൈവുമായാണ് സാംസങ് എത്തിയിരിക്കുന്നത്. 16 ടെറാബൈറ്റ്‌സ് ആണ് ഹാര്‍ഡ് ഡ്രൈവിന്റെ കപ്പാസിറ്റി. മറ്റ് ഹാര്‍ഡ് ഡ്രൈവുമായി കിടമത്സരത്തിനൊരുങ്ങുകയാണ് സാംസങ്.

കാണാന്‍ ചെറിയൊരു ബോക്‌സാണെങ്കിലും സംഗതി ഞെട്ടിച്ചിരിക്കുകയാണ്. പിഎം16333എ എന്നാണ് ഹാര്‍ഡ് ഡ്രൈവിന് നല്‍കിയിരിക്കുന്ന പേര്. നിലവില്‍ ഹാര്‍ഡ് ഡ്രൈവ് എട്ട് മുതല്‍ 10 വരെ ടിബിയുണ്ട്. സെഗേറ്റും വെസ്റ്റേണ്‍ ഡിജിറ്റലുമാണ് 10 ടിബി വരെയുള്ള ഹാര്‍ഡ് ഡ്രൈവ് ഇതുവരെ പുറത്തിറക്കിയിരുന്നത്.

harddrive

എന്നാല്‍, ഇവരെയൊക്കെ മറികടന്നിരിക്കുകയാണ് സാംസങ്. പുതിയ 32ജിബി നാന്‍ഡ് ഫല്‍ഷ് ഡൈ ഉപയോഗിച്ചാണ് സാംസങ് ഹാര്‍ഡ് ഡ്രൈവിന് 16 ടിബി കപ്പാസിറ്റി ലഭ്യമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍,ഈ വലിയ ഹാര്‍ഡ് ഡ്രൈവിന്റെ വിലയെത്രയെന്ന് വ്യക്തമല്ല. ഏകദേശം 7000 യുഎസ് ഡോളര്‍ വിലവരുമെന്നാണ് സൂചന.

English summary
Samsung Unveils Biggest Hard Drive Ever Made. Samsung Announces 2.5 inch 16TB SSD Which is Worlds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X