16 വര്‍ഷത്തെ ജീവിത പങ്കാളി; കൊവിഡ് കാലത്ത് മര്‍ക്കസിനെ വിവാഹം കഴിച്ച് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി
ഹെല്‍സിങ്കി: ലോകത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണത്തില്‍ ലോക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന വ്യക്തിയായിരുന്നു ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിന്. ഫിന്‍ലന്‍ഡിലെ ഗാതഗത മന്ത്രിയായിരുന്ന 34കാരി സന മരിന് കഴിഞ്ഞ ഡിസംബറോടെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. എട്ട് മാസത്തോളമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന സന മരിന് കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. മറ്റൊന്നുമല്ല, തന്റെ ദീര്‍ഘകാലത്തെ പങ്കാളിയായ മര്‍ക്കസ് റെയ്ക്കോണനെ വിവാഹം കഴിച്ച വാര്‍ത്തയായിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന മരിന് ഇക്കാര്യം അറിയിച്ചത്. മര്‍ക്കസ് റെയ്ക്കോണനെ ചേര്‍ന്ന് നില്ക്കുന്ന വിവാഹ ചിത്രങ്ങളും സന മരിന് പങ്കുവച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗക വസതിയായ കേസരന്തയില്‍ വച്ചായിരുന്നു വിവാഹ ആഘോഷങ്ങള്‍ നടന്നതെന്ന് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍പങ്കെടുത്തത്. കൊറോണ കാലമായതിനാല്‍ ആഘോഷങ്ങളും ആളുകളെയും ഒഴിവാക്കിയായിരുന്നു വിവാഹം. വെറും 40 പേരില്‍ താഴെ മാത്രമുള്ളവരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Recommended Video
സന മരിനും റെയ്കോണനും തമ്മില്‍ കഴിഞ്ഞ 16 വര്‍ഷത്തോളമായി ഒരുമിച്ച് കഴിയുകയായിരുന്നു. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു മകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമായ സന സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഫിന്‍ലന്‍ഡിലെ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുന്ന വ്യക്തികൂടിയാണ് സന മരിന്. കഴിഞ്ഞ ഡിസംബറില്‍ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ആന്റി റിന്നേ രാജിവച്ചതിനെ തുടര്‍ന്നാണ് സന മരിന് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാര്‍ട്ടി യോഗത്തില്‍ 29ന് എതിരെ 32 വോട്ട് നേടിയാണ് സന പ്രധാനമന്ത്രി പദം ഉറപ്പിച്ചത്. ഫിന്‍ലന്‍ഡിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് സന മരിന്.
അതേസമയം, ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയെന്ന പദവി സന മരിന് ആഴ്ചകള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടിരുന്നു. ഓസ്ട്രേലിയയുടെ ചാന്‍സലര്‍ സെബാസ്റ്റിയന് ക്രൂസ് വീണ്ടും അധികാരത്തിലെത്തിയതോടയൊണ് ഈ പദവി സന മരിന് നഷ്ടമായത്. 33കാരനാണ് സെബാസ്റ്റ്യന്‍ ക്രൂസ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications